Lookout Circular | ഷവർമ കഴിച്ചതിന് പിന്നാലെ പെൺകുട്ടി മരിച്ച സംഭവം: കൂൾബാർ ഉടമയ്ക്കെതിരെ പൊലീസ് ലുകൗട് സർകുലർ പുറത്തിറക്കി
May 9, 2022, 19:31 IST
കാസർകോട്: (www.kasargodvartha.com) ഷവർമ കഴിച്ചതിന് പിന്നാലെ പെൺകുട്ടി മരിക്കുകയും നിരവധി പേർക്ക് അസുഖം ബാധിക്കുകയും ചെയ്ത സംഭവത്തിൽ കൂൾബാർ ഉടമയ്ക്കെതിരെ പൊലീസ് ലുകൗട് സർകുലർ പുറത്തിറക്കി. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹ് മദിന് എതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
ദുബൈയിലാണ് കുഞ്ഞഹ് മദ് ജോലി ചെയ്യുന്നത്. ഇയാൾ സ്വമേധയാ കീഴടങ്ങാനുള്ള സാധ്യത അവസാനിച്ചതോടെയാണ് ലുകൗട് സർകുലർ പുറത്തിറക്കിയതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. നിലവിൽ കൂൾബാർ മാനജർ, മാനജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപാൾ സ്വദേശി എന്നിവർ റിമാൻഡിലാണ്.
മെയ് ഒന്നിനാണ് സംഭവം നടന്നത്. കരിവെള്ളൂർ പെരളത്തെ പരേതനായ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) യാണ് മരിച്ചത്. കൂടാതെ 58 പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയും ചെയ്തിരുന്നു. കൂൾബാറിൽ നിന്ന് ശേഖരിച്ച ഷവര്‍മ സാംപിളുകളില്‍ രോഗകാരിയായ സാല്മൊണലയും ഷിഗെലയും കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Police, Food, Investigation, Died, Dubai, Death, Police issue lookout circular against coolbar owner.
< !- START disable copy paste --> 