city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കാസർകോട്ടെ യുവാക്കളെ വിവാഹ തട്ടിപ്പുകാരായി ചിത്രീകരിച്ചത് മലപ്പുറത്തെ യുവതിയോ? അവിടെയും നിരവധി പരാതികൾ

കാസര്‍കോട്: (KasargodVartha) കാസർകോട്ടെ യുവാക്കളെ വിവാഹ തട്ടിപ്പുകാരായി ചിത്രീകരിച്ചത് മലപ്പുറത്തെ യുവതിയാണെന്ന് സൂചന. യുവതിക്കെതിരെ മലപ്പുറത്തും നിരവധി പരാതികളുണ്ടെന്നാണ് വിവരം. ഫേസ്‌ബുകിൽ ഏതെങ്കിലും ആളെ കണ്ടെത്തി അവരുടെ സുഹൃത്ത് ലിസ്റ്റിലുള്ള യുവാക്കളെയാണ് മോശമായി ചിത്രീകരിക്കുന്നത്. യുവതി വിദേശത്ത് നിന്നുമാണ് ഇത്തരത്തിൽ പലർക്കതിരെയും വ്യാജ പ്രചാരണം നടത്തുന്നതെന്നാണ് അറിയുന്നത്.

Investigation | കാസർകോട്ടെ യുവാക്കളെ വിവാഹ തട്ടിപ്പുകാരായി ചിത്രീകരിച്ചത് മലപ്പുറത്തെ യുവതിയോ? അവിടെയും നിരവധി പരാതികൾ

കളനാട്ടെ എ എച് മുഹമ്മദ് കുഞ്ഞി, സ്വാലിഹ് കൊമ്പന്‍പാറ, അയ്യങ്കോലിലെ എ എം സലീം എന്നിവർ ഉൾപെടെയുള്ള നിരവധി ഫേസ്‌ബുക് പോസ്റ്റിലൂടെ വിവാഹ തട്ടിപ്പുകാരായി ചിത്രീകരിച്ചത്. മാന്യമായി ജോലി ചെയ്ത് ജീവിക്കുന്ന പലരും വ്യാജ പ്രചാരണം മൂലം സമൂഹത്തിനിടയിൽ പരിഹാസ്യരായി മാറുന്നുണ്ട്. എന്തിനാണ് ഇത്തരത്തിൽ അപകീർത്തികരമായ പ്രചാരണം നടത്തുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഏതെങ്കിലും രീതിയിൽ പണം തട്ടാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കുന്നു.

Investigation | കാസർകോട്ടെ യുവാക്കളെ വിവാഹ തട്ടിപ്പുകാരായി ചിത്രീകരിച്ചത് മലപ്പുറത്തെ യുവതിയോ? അവിടെയും നിരവധി പരാതികൾ

വ്യാജ പ്രചാരണം സംബന്ധിച്ച് മൂന്ന് യുവാക്കൾ മേൽപറമ്പ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കാസർകോട് സൈബർ സെലിനെയും യുവാക്കൾ സമീപിച്ചിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തിയ അകൗണ്ടിന്റെ ഐപി അഡ്രസ് ഉൾപെടെയുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Keywords: News, Kerala, Kasaragod, Malappuram, Complaint, Kalanad, Facebook, Investigation, Police investigation into propaganda against youth on social media.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia