city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | വൃദ്ധദമ്പതിളെ കത്തികാട്ടി സ്വർണം കവർന്ന കേസിൽ 50 ഓളം പേരെ ചോദ്യം ചെയ്തു; സിസിടിവിയും ഫോൺ കോളും പരിശോധിക്കുന്നു; പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊർജിതം

മേല്‍പറമ്പ്: (KasaragodVartha) വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ മങ്കികാപ് ധരിച്ചെത്തിയ മൂന്നംഗസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ആറര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. ഇതിനകം 50 ഓളം പേരെ ചോദ്യം ചെയ്തതായാണ് വിവരം. തികച്ചും ആസൂത്രിതമായി നടത്തിയ ഈ കവർച്ചയിൽ കാര്യമായ തെളിവുകൾ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല.

Investigation | വൃദ്ധദമ്പതിളെ കത്തികാട്ടി സ്വർണം കവർന്ന കേസിൽ 50 ഓളം പേരെ ചോദ്യം ചെയ്തു; സിസിടിവിയും ഫോൺ കോളും പരിശോധിക്കുന്നു; പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊർജിതം

പ്രതികൾ കയ്യുറ ധരിച്ച് എത്തിയതിനാൽ വിരലടയാളവും കിട്ടിയിട്ടില്ല.

മേൽപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്മനാട് കൈന്താറിലെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍- തങ്കമണി ദമ്പതികളുടെ വീട്ടിലാണ് ഇക്കഴിഞ്ഞ ഡിസംബർ 15ന് രാത്രി 11.30 മണിയോടെ കവര്‍ച്ച നടന്നത്. രാത്രി ടോയ്‌ലറ്റില്‍ പോകാനായി തങ്കമണി എഴുന്നേറ്റപ്പോള്‍ പിറകിലൂടെ വന്ന സംഘം ഭീഷണിപ്പെടുത്തി മാല, വള, കമ്മല്‍ തുടങ്ങി ആറരപവന്‍ സ്വര്‍ണം ഊരിവാങ്ങി കടന്നുകളയുകയായിരുന്നു.

Investigation | വൃദ്ധദമ്പതിളെ കത്തികാട്ടി സ്വർണം കവർന്ന കേസിൽ 50 ഓളം പേരെ ചോദ്യം ചെയ്തു; സിസിടിവിയും ഫോൺ കോളും പരിശോധിക്കുന്നു; പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊർജിതം

ബേക്കൽ ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ മേൽനോട്ടത്തിൽ മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസും ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളും കുറ്റകൃത്യ കേസ് അന്വേഷണങ്ങളിൽ മികവുപുലർത്തിയ ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊർജിതമാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവികൾ പരിശോധിച്ച് കവർച്ചക്കാരെ കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.

ഇതുകൂടാതെ വിവിധ സ്ഥലങ്ങളിലെ ടവർ ലൊകേഷൻ പരിശോധിച്ച് സംശയാസ്പദമായ രീതിയിലുള്ള ഫോൺ കോളുകളും പരിശോധിക്കുന്നുണ്ട്. മുൻ കവർച്ചക്കാരെയെല്ലാം ഇതിനകം ചോദ്യം ചെയ്‌തിട്ടുണ്ട്. സംശയമുള്ള മറ്റുചിലർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. പ്രൊഫഷണൽ സംഘങ്ങളെ വെല്ലുന്ന രീതിയിലാണ് കവർച്ചയെങ്കിലും പ്രാദേശികമായ ചിലർ തന്നെയായിരിക്കും കവർച്ചക്കാരെന്നാണ് പൊലീസിന്റെ നിഗമനം.

കവർച്ചക്കാർ തമ്മിൽ ഒരു സംസാരവും നടത്തിയിരുന്നില്ല. ആംഗ്യഭാഷയിലാണ് വൃദ്ധ ദമ്പതികളോട് സ്വർണാഭരണങ്ങളുള്ള സ്ഥലം കാണിക്കാൻ ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ മോഷ്ടാക്കൾ കുടുംബത്തെ കുറിച്ച് നന്നായി അറിയുന്നവരാണെന്ന സംശയമാണ് പൊലീസിനുള്ളത്. പ്രതികൾ പോയ വഴികൾ തേടി ആ പ്രദേശത്തുള്ള സിസിടിവി കാമറകൾ പരിശോധിച്ച് അന്വേഷണത്തിന് ബലമാകുന്ന എന്തെങ്കിലും കിട്ടുമോയെന്നാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്.

Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Investigation, Melparamba, Police, Police investigation in theft case. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia