city-gold-ad-for-blogger

SP യു­ടെ നേതൃ­ത്വ­ത്തില്‍ വ്യാപകമാ­യ മ­ണല്‍ വേട്ട: 5 തോ­ണി­കളും ഓം­നി വാ­നും പി­ടി­കൂടി

SP യു­ടെ നേതൃ­ത്വ­ത്തില്‍ വ്യാപകമാ­യ മ­ണല്‍ വേട്ട: 5 തോ­ണി­കളും ഓം­നി വാ­നും പി­ടി­കൂടി
കാസര്‍­കോട്: കാസര്‍­കോട്ടും പരി­സ­ര­ങ്ങ­ളിലും കാസര്‍­കോ­ട് ജില്ലാ പോ­ലീ­സ് ചീഫ് എസ്. സു­രേ­ന്ദ്ര­ന്റെയും എ.എ­സ്.പി. ടി.കെ. ഷിബു, സി.ഐ. ബാ­ബു­ പെരി­ങ്ങേയ­ത്ത് എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ ന­ടത്തി­യ മ­ണല്‍­വേട്ടയില്‍ അ­ഞ്ച് തോ­ണി­കളും ഒരു ഓംനി വാനും പി­ടി­കൂടി. നി­രവ­ധി മ­ണല്‍­വാ­രല്‍ തൊ­ഴി­ലാ­ളി­കളും പോ­ലീ­സി­ന്റെ പി­ടി­യി­ലാ­യി­ട്ടു­ണ്ട്.

വെ­ള്ളി­യാഴ്ച പു­ലര്‍ചെ അ­ഞ്ച് മ­ണി­മു­തല്‍ എ­ട്ട് മ­ണി­വ­രെ­യാ­ണ് റെ­യ്­ഡ് നട­ന്നത്. ത­ളങ്ക­ര, തു­രുത്തി, ബാ­ങ്കോട്, ചെ­മ്മനാട്, ക­ട­വു­ക­ളി­ലാ­ണ് പോ­ലീ­സ് റെ­യ്­ഡ് നട­ത്തി­യത്. ചെ­മ്മനാ­ടില്‍ നിന്നും അ­ഞ്ച് തോ­ണി­കള്‍ പി­ടി­കൂടി. തള­ങ്ക­ര ബാ­ങ്കോ­ട്ട് മ­ണല്‍ ക­ട­ത്തു­ക­യാ­യി­രു­ന്ന കെ.എല്‍. 14 എ 2388 നമ്പര്‍ ഓം­നി വാന്‍ പി­ടി­കൂടി. അ­നധികൃ­ത മ­ണല്‍ ക­ട­ത്തി­നെ­തി­രെ ന­ടപ­ടി ശ­ക്ത­മാ­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യാ­ണ് മ­ണല്‍­വേട്ട് ന­ട­ത്തി­യ­തെ­ന്ന് പോ­ലീ­സ് സൂ­ചി­പ്പിച്ചു.

SP യു­ടെ നേതൃ­ത്വ­ത്തില്‍ വ്യാപകമാ­യ മ­ണല്‍ വേട്ട: 5 തോ­ണി­കളും ഓം­നി വാ­നും പി­ടി­കൂടി

Keywords: Kasaragod, Sand-Lorry, Sand, Police, Police-raid, SP, Arrest, Chemnad, Theruvath, Kerala, Boat

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia