Arrested | പൊലീസ് രൂപവത്കരിച്ച നാട്ടുകാരുടെ വാട്സ് ആപ് ഗ്രൂപ് തുണയായി; ടർഫ് മൈതാനത്ത് നിന്ന് കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന 2 കുട്ടികളെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ബൈകുമായി മർചന്റ് നേവി ജീവനക്കാരൻ പിടിയിൽ
Jun 30, 2023, 19:59 IST
മേൽപറമ്പ്: (www.kasargodvartha.com) പൊലീസ് രൂപവത്കരിച്ച നാട്ടുകാരുടെ വാട്സ് ആപ് ഗ്രൂപ് തുണയായി. ടർഫ് മൈതാനത്ത് നിന്ന് കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന 16 ഉം 17 ഉം വയസുള്ള രണ്ട് കുട്ടികളെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ബൈകുമായി മർചന്റ് നേവി ജീവനക്കാരൻ പിടിയിലായി. കാഞ്ഞങ്ങാട് ചോയിച്ചിങ്കാലിലാണ് ഏതാനും ദിവസം മുമ്പ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കുട്ടി മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം നടന്ന ഉടനെ മർചന്റ് നേവി ജീവനക്കാരൻ ഇതുവഴി വന്ന കാറിൽ കുട്ടികളെ കയറ്റി വിട്ടിരുന്നു. താൻ പിന്നാലെ വരുമെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും പറഞ്ഞാണ് ഇയാൾ കുട്ടികളെ കയറ്റി വിട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. പൊലീസ് ഉണ്ടാക്കിയ നാട്ടുകാരുടെ വാട്സ്ആപ് ഗ്രൂപിൽ ഇത് സംബന്ധിച്ച് വിവരം നൽകിയപ്പോൾ ഗ്രൂപിലുള്ള ഒരാൾ മർചന്റ് നേവി ജീവനക്കാരന്റെ വണ്ടി ഇടിച്ചതാണെന്ന് പൊലീസിനെ രഹസ്യമായി അറിയിക്കുകയായിരുന്നു.
വിവരത്തിന്റെ അടിസ്ഥാനത്തിൽ മർചന്റ് നേവി ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത പൊലീസ് അപകടം വരുത്തിയത് ഇയാളുടെ ബൈക് തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തിൽ വിട്ടു. നാല് ദിവസത്തിലധികമാണ് അപകടം വരുത്തിയ വാഹനത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നത്. പിന്നീടാണ് നാട്ടുകാരുടെ വാട്സ്ആപ് ഗ്രൂപിൽ നിന്ന് അപകടത്തെ കുറിച്ച് സൂചന ലഭിച്ചത്. ചോയിച്ചിങ്കാലിൽ നിന്ന് ഫുട്ബോൾ കളി കഴിഞ്ഞ് മാങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുട്ടികളെയാണ് പിന്നിൽ നിന്ന് വന്ന ബൈക് ഇടിച്ചത്.
Keywords: News, Arrest, Police, Accident, Student, Injured, Bike, Found, Vehicle, Football, Turf, Ground, Police identified person who caused accident.