Police help | 'അച്ഛന് വിളിച്ചാല്‍ മിണ്ടുന്നില്ല'; അബോധാവസ്ഥയിലുള്ളയാളെയും കൊണ്ട് അര്‍ധരാത്രിയില്‍ കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കുതിച്ചെത്തി; നാടകീയ നിമിഷം; കൈത്താങ്ങായി മേല്‍പറമ്പ് പൊലീസ്
Jul 2, 2023, 19:38 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com) അര്‍ധരാത്രിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് സഹായം തേടിയെത്തിയവര്‍ക്ക് കൈത്താങ്ങുമായി മേല്‍പറമ്പ് പൊലീസ്. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് കാഞ്ഞങ്ങാട് രജിസ്ട്രേഷനിലുള്ള കാര്‍ പൊലീസ് സ്റ്റേഷന് വളപ്പിലേക്ക് കുതിച്ചെത്തിയത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ നിലവിളിക്കുന്നുമുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ജിഡി ചുമതല വഹിച്ചിരുന്ന രാജേന്ദ്രനും പാറാവ് ഡ്യൂടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തും വാഹനത്തിന്റെ അടുത്തുചെന്നു.
കാറിനകത്ത് ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് അവര്‍ കണ്ടത്. 'സാര്‍ ഞങ്ങള്‍ അച്ഛനെ ആശുപത്രിയില്‍ കാണിച്ച് വരുന്ന വഴിയാണ്. ഇപ്പോള്‍ അച്ഛന് വിളിച്ചാല്‍ മിണ്ടുന്നില്ല. ഞങ്ങള്‍ വന്ന വണ്ടിയില്‍ പെട്രോള്‍ കുറവാണ്. ആശുപത്രിയില്‍ എത്താനാവില്ല. സഹായിക്കണം', അബോധാവസ്ഥയില്‍ കിടക്കുന്നയാളെ കെട്ടിപ്പിടിച്ച് കൊണ്ട് കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
പൊലീസ് സ്റ്റേഷനിലെ ഒരു വാഹനം രാത്രി പട്രോളിംഗിന് പോയിരുന്നു. സ്റ്റേഷനിലെ മറ്റൊരു വാഹനത്തില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗിയെയും ഒപ്പമുണ്ടായിരുന്നവരെയും കയറ്റുകയും സിപിഒ രഞ്ജിത്ത് ഇവരെ ഉടനടി ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിരുന്നു. ഉദുമ പഞ്ചായത് പരിധിയിലെ രോഗി ഇപ്പോള്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. പൊലീസിന്റെ സമയോചിത ഇടപെടല്‍ വലിയ ആശ്വാസമായതായി ബന്ധുക്കള്‍ പറയുന്നു.
കാറിനകത്ത് ഒരാള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് അവര്‍ കണ്ടത്. 'സാര്‍ ഞങ്ങള്‍ അച്ഛനെ ആശുപത്രിയില്‍ കാണിച്ച് വരുന്ന വഴിയാണ്. ഇപ്പോള്‍ അച്ഛന് വിളിച്ചാല്‍ മിണ്ടുന്നില്ല. ഞങ്ങള്‍ വന്ന വണ്ടിയില്‍ പെട്രോള്‍ കുറവാണ്. ആശുപത്രിയില്‍ എത്താനാവില്ല. സഹായിക്കണം', അബോധാവസ്ഥയില്‍ കിടക്കുന്നയാളെ കെട്ടിപ്പിടിച്ച് കൊണ്ട് കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
Keywords: Melparamba News, Malayalam News, Kerala Police, Kerala News, Kasaragod News, Malayalam News, Melparamba Police Station, Police helped patient.
< !- START disable copy paste --> 