Anti-Drug Awareness | ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി പൊലീസ്; അണിനിരന്നത് വിദ്യാർഥികൾ ഉൾപെടെ അനവധി പേർ
Sep 24, 2022, 16:00 IST
ബേക്കൽ: (www.kasargodvartha.com) സംസ്ഥാന സർകാരിന്റെ ലഹരി വിരുദ്ധ പദ്ധതിയായ 'യോദ്ധാവി'ന്റെ ഭാഗമായി ജില്ലാ പൊലീസിന്റെയും ബേക്കൽ പൊലീസ് സബ് ഡിവിഷന്റെയും ആഭിമുഖ്യത്തിൽ പാലക്കുന്ന് ജംഗ്ഷൻ മുതൽ ബേക്കൽ ബീച് വരെ ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടം നടത്തി. ജിവിഎച്എസ്എസ് കുണിയ, ജിഎച്എസ്എസ് പെരിയ എസ്പിസി കേഡറ്റുകൾ, ജിഎച്എസ്എസ് പള്ളിക്കര, പെരിയ നഴ്സിങ് കോളജ് വിദ്യാർഥികൾ, അധ്യാപകർ, ലയൺസ്, ജെസിഐ തുടങ്ങി വിവിധ ക്ലബുകൾ, പൊതുജനങ്ങൾ ഉൾപെടെ അനവധി പേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് എം കുമാരൻ അധ്യക്ഷത വഹിച്ചു. ബേക്കൽ ഇൻസ്‌പെക്ടർ വിപിൻ യുപി സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി, ബാലകൃഷ്ണൻ നായർ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു. ബേക്കൽ ബീചിൽ അവസാനിച്ച ചടങ്ങിന് ബേക്കൽ ഡിവൈഎസ്പി സുനിൽ കുമാർ സികെ നന്ദി രേഖപ്പെടുത്തി.
സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഡോ. ബാലകൃഷ്ണൻ, പൊലീസ് ഇൻസ്‌പെക്ടർമാരായ വി ഉണ്ണികൃഷ്ണൻ, ടി ഉത്തംദാസ്, ദാമോദരൻ, മുകുന്ദൻ, ബേക്കൽ സബ് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Keywords: Police held rally against drugs, Bekal, Kasaragod, Kerala, Top-Headlines, Latest-News, Police,Drugs, Students, Government, Palakunnu.
< !- START disable copy paste -->