city-gold-ad-for-blogger

Missing Case | കാണാതായ അയൽവാസികളായ യുവാവിനെയും വിദ്യാർഥിനിയെയും കണ്ടെത്തി; ഇരുവരെയും സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി

കാസർകോട്: (KasargodVartha) നാല് ദിവസം മുമ്പ് കർണാടക ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ യുവാവിനെയും യുവതിയെയും കാസർകോട് ജില്ലയിൽ കണ്ടെത്തി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ആഇശത് റസ്മ (18), മുഹമ്മദ് സിനാൻ (23) എന്നിവരെ പൊലീസ് കണ്ടെത്തിയത്.

Missing Case | കാണാതായ അയൽവാസികളായ യുവാവിനെയും വിദ്യാർഥിനിയെയും കണ്ടെത്തി; ഇരുവരെയും സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി

മംഗ്ളൂറിലെ ഒരു കോളജിൽ ഒന്നാം വർഷ ഫാർമസി വിദ്യാർഥിനിയാണ് റസ്മ. സിനാൻ നേരത്തെ വിദേശത്തായിരുന്നു. അടുത്തിടെ നാട്ടിൽ തിരിച്ചെത്തി നാട്ടിൽ തന്നെ ജോലി ചെയ്ത് വരികയായിരുന്നു. നവംബർ 23ന് രാത്രിയാണ് ഇരുവരെയും കാണാതായത്.

തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും കണ്ടെത്താനായത്. തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ഇവരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയതായും ബണ്ട് വാൾ പൊലീസ് അറിയിച്ചു.

Missing Case | കാണാതായ അയൽവാസികളായ യുവാവിനെയും വിദ്യാർഥിനിയെയും കണ്ടെത്തി; ഇരുവരെയും സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി

Keywords; News, Kerala, Kasaragod, Missing Case, Malayalam News, Bantwal, Police, Missing, Student, Youth, Complaint, Police find missing boy, girl in Kerala, brought back to Bantwal.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia