city-gold-ad-for-blogger

കുമ്പളയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച നടത്തിയത് ക്വട്ടേഷന്‍ സംഘം; നാടകമെന്ന് പോലീസ്

കുമ്പളയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച നടത്തിയത് ക്വട്ടേഷന്‍ സംഘം; നാടകമെന്ന് പോലീസ് കുമ്പള: വീട്ടുകാരെ വാളും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി 42 പവന്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും കവര്‍ച നടത്തിയതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സൂചന. അതേ സമയം ക­വര്‍ചാ സംഭവം നാടകമാണെന്നാണ് പോലീസ് പറയുന്നത്. സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് കുടുംബത്തില്‍പെട്ട ആരെങ്കിലും ഏര്‍പെടുത്തിയ സംഘമായിരിക്കാം കവര്‍ചയ്ക്ക് പിന്നിലെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കുമ്പള നഗര മധ്യത്തിലെ അനില്‍ കുബ്ലെ റോഡില്‍ കൃഷ്ണാ അനുഗ്രഹയില്‍ ശനിയാഴ്ച രാത്രിയാണ് എട്ടംഗ സംഘം കവര്‍ച നടത്തിയത്. വീട്ടുടമ വിട്ടല്‍ ഷേണായി (81), ഭാര്യ രോഹിണി (64), മകന്‍ മംഗലാപുരത്തെ ഇക്കണോമിക് ട്രാന്‍സ്‌­പോര്‍ട്ട് ഉടമ രാജേഷ് ഷേണായി (43), ഭാര്യ അനൂഷ (40), മകന്‍ അക്ഷയ് (എട്ടുമാസം), വിട്ടല്‍ ഷേണായിയുടെ മകള്‍ കല്‍പന (46), മകള്‍ വിദ്യാലക്ഷ്മി (20), ബന്ധുക്കളായ തലശ്ശേരിയിലെ ശ്രീനിവാ­സ ഷേണായി (70), ഭാര്യ സുനിത (64), രോഹിണിയുടെ സഹോദരി കാഞ്ഞങ്ങാട്ടെ രാധാഭായി പൈ (67) എന്നിവരെ ബന്ദികളാക്കിയാണ് കവര്‍ച നടന്നത്.

കവര്‍ച സംഘത്തില്‍ മൂന്നു പേര്‍ മുഖംമൂടി ധരിച്ചിരുന്നു. മറ്റുള്ളവരില്‍ ഒരാള്‍ മുടി നീട്ടി വളര്‍ത്തിയ ആളും, മറ്റൊരാള്‍ താടി വെച്ച ആളുമാണെന്ന് ഗൃഹനാഥന്‍ വിട്ടല്‍ ഷേണായി വെളിപ്പെടുത്തിയിരുന്നു. എട്ട് പേരും പാന്റും ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഹിന്ദി, ഇംഗ്ലീഷ്, കന്നട ഭാഷകളിലാണ് ഇവര്‍ സംസാസരിച്ചത്. രാജേഷ് ഷേണായി അകത്തെ മുറിയില്‍ കിടക്കുകയായിരുന്നുവെന്നാണ് പറയുന്നത്. രാജേഷ് ഷേണായിയെ സ്‌­പ്രേ അടിച്ച് മയക്കിയതായും മറ്റുള്ളവരെ കൈകള്‍ പിന്നോട്ടാക്കി കയറുകൊണ്ടു കെട്ടി മുഖത്ത് പ്ലാസ്റ്ററൊട്ടിച്ച് ബന്ധികളാക്കുകയായിരുന്നു.

സ്ത്രീകളുടെ കരിമണി മാലയും കുട്ടികളുടെ ആഭരണങ്ങളും ഒഴിവാക്കി അലമാരയില്‍ വെച്ചിരുന്നതും ദേഹത്ത് അണിഞ്ഞതുമായ 42 പവനുമാണ് കവര്‍ച ചെയ്തത്. വീട്ടില്‍ ഇതുകൂടാതെ തറവാട് ക്ഷേത്രത്തിന്റെ നൂറു പവനോളം സ്വര്‍ണം ഉണ്ടായിരുന്നു. ഇതൊന്നും കൊണ്ടു പോകാതെ മോഷ്ടാക്കള്‍ മഹാമനസ്­ക്കത കാട്ടിയത് പോലീസിനെ ആശ്ചര്യപ്പെടുത്തി. കൂടാതെ ക­വര്‍ചാ സംഘം തിരിച്ചു പോകുമ്പോള്‍ കിടപ്പിലായിരുന്ന വീട്ടമ്മയുടെ കാല് തൊട്ട് വന്ദിച്ച് 'ബോസ്' പറഞ്ഞി­ട്ടുണ്ട്, ആരെയും ഉപദ്രവിക്കരുതെന്ന്' എ­ന്നു­പ­റഞ്ഞത് കവര്‍ചാ നാടകത്തിലെ തിരക്കഥയിലെ ക്ലൈമാക്‌­സാണെന്ന് ഉ­റ­പ്പാ­ക്കാ­മെന്നും പോ­ലീ­സ് പ­റഞ്ഞു.

Keywords: Fatter,Quotation,Kumbala, Family, Robbery, Drama, Police, Gold, Road, Hindi, Kerala, Police enquiry intensifies Kumbala robbery case

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia