city-gold-ad-for-blogger

ജ്വല്ലറി കവര്‍ച്ചയ്ക്ക് പിന്നില്‍ വളപട്ടണം ജ്വല്ലറി കവര്‍ച്ച ശ്രമം നടത്തിയ സംഘമെന്ന് പോലീസ് ഉറപ്പിച്ചു

ബന്തടുക്ക: (www.kasargodvartha.com 22/04/2017) ബന്തടുക്ക ജ്വല്ലറി കവര്‍ച്ചയ്ക്ക് പിന്നില്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട് പുതിയതെരു ജ്വല്ലറിയില്‍ കവര്‍ച്ച ശ്രമം നടത്തിയ സംഘം തന്നെയാണെന്നും പോലീസ് ഉറപ്പിച്ചു. വളപട്ടണത്ത് കവര്‍ച്ചാശ്രമം നടത്തിയ അതേ രീതിയിലാണ് സുമംഗലി ജ്വല്ലറി കുത്തിതുറന്നും കവര്‍ച്ച നടത്തിയിരിക്കുന്നത്.

സുമംഗലി ജ്വല്ലറിയില്‍ നിന്നും ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയുമാണ് കവര്‍ന്നത്. വളപട്ടണത്തെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തുന്നതിനിടെ രണ്ടംഗ സംഘം സിസിടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു. അവിടെ കവര്‍ച്ച നടത്തുന്നതിനിടെ അബദ്ധത്തില്‍ വയറില്‍ തട്ടിയപ്പോള്‍ അലറാം മുഴങ്ങിയതോടെയാണ് കവര്‍ച്ച പാതിവഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്.

ഉത്തരേന്ത്യക്കാരാണ് വളപട്ടണത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സുമംഗലി ജ്വല്ലറിയില്‍ നിന്നും ഒരു കയ്യുറയും ലോക്കര്‍ തകര്‍ക്കുമ്പോള്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഒരു ദ്രാവകവും കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ ഏതാനും സിസിടിവിയില്‍ സംശയമുള്ള നാലു വാഹനങ്ങളെക്കുറിച്ചുള്ള സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ജ്വല്ലറി കവര്‍ച്ചയ്ക്ക് പിന്നില്‍ വളപട്ടണം ജ്വല്ലറി കവര്‍ച്ച ശ്രമം നടത്തിയ സംഘമെന്ന് പോലീസ് ഉറപ്പിച്ചു

ആദൂര്‍ സിഐ സിബി തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. രണ്ട് കവര്‍ച്ചകളിലും സമാനതകള്‍ ഉള്ളതിനാല്‍ വളപട്ടണം പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കവര്‍ച്ച നടന്ന സുമംഗലി ജ്വല്ലറിയില്‍ നിന്നും 16 വിരലടയാളങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആറു പേരെങ്കിലും കവര്‍ച്ചാസംഘത്തിലുണ്ടാകാമെന്ന് പോലീസ് സൂചിപ്പിക്കുന്നു. പ്രതികളെ കുടുക്കാന്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്.

Related News:
ബന്തടുക്കയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് ഒരു കിലോ സ്വര്‍ണവും നാലു കിലോ വെള്ളിയും കൊള്ളയടിച്ചു

ജ്വല്ലറിയിലെ കവര്‍ച്ച; കയ്യുറ കിട്ടി, സ്വര്‍ണം കവര്‍ന്നത് അഞ്ച് ലിവറുള്ള ലോക്കര്‍ പൊട്ടിച്ച്; മുമ്പ് കവര്‍ച്ച നടത്തിയവരെയും സംശയം

ബന്തടുക്ക ജ്വല്ലറി കവര്‍ച്ചാകേസില്‍ ആറ് സി സി ടി വി ക്യാമറകള്‍ പരിശോധിക്കുന്നു; എട്ട് വിരലടയാളങ്ങള്‍ ലഭിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Bandaduka, Robbery, Police, Police Station, Gold, Thieves, CI, Accuse, Investigation, Silver, CCTV, Vehicles, Fingerprint, Jewellery, Police confirmed similarity on Bandaduka and Valapattanam jewellery robbery.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia