Cyber Crime | സൈബര്‍ തട്ടിപ്പുകാരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി ജില്ലാ പൊലീസ് മേധാവി
Sep 29, 2023, 22:15 IST
കാസര്‍കോട്: (KasargodVartha) ജില്ലയില്‍ തുടര്‍ച്ചയായി നടന്നുവരുന്ന സൈബര്‍ കുറ്റകൃത്യത്തെ കുറിച്ച് അന്വേഷിക്കാനും തട്ടിപ്പുകാരെ കണ്ടെത്താനും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സൈബര്‍ സെലിലെ ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും ഈ രംഗത്തെ വിദഗ്ധരെയും ഉള്‍പെടുത്തിയാണ് സൈബര്‍ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നത്.
കുറ്റകൃത്യം തടയുക എന്ന ഉദ്ദേശ്യത്തോടെ സൈബര്‍ കുറ്റവാളികള്‍ എങ്ങനെയെല്ലാമാണ് ചതിയില്‍പ്പെടുത്തുന്നതെന്നും ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ട ജാഗ്രതയെ കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ കാസര്‍കോട് പൊലീസ് ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിപ്പിനെ കുറിച്ച് ജാഗ്രത പാലിക്കേണ്ടത് ജനങ്ങള്‍ തന്നെയാണെന്നും സുരക്ഷിതമല്ലാത്ത ആപുകളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്നും വൈഭവ് സക്സേന പറഞ്ഞു.
കുറ്റവാളികള്‍ പല രീതിയിലും നുഴഞ്ഞു കയറുന്നു. ലോണ്‍ ആപുകളിലുടെയും ജോലി വാഗ്ദാനം ചെയ്യുന്ന ജോബ് ലിങ്കുകളിലുടെയും മെസേജ് അയച്ച് ഒ ടി പി ചോദിച്ചും അകൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയും ഫോണുകള്‍ ഹാക് ചെയ്തും തട്ടിപ്പുകാര്‍ വിലസുന്നു. തട്ടിപ്പുകാരുടെ ഐപി അഡ്രസ് പലതും വിദേശത്തോ പൊലീസിന് പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത രീതിയിലോ ആണ് ഉണ്ടാകുന്നത്. ജനങ്ങള്‍ എത്രത്തോളം ബോധവാന്‍മാരാകുന്നുവെന്നതാണ് തട്ടിപ്പ് കുറയ്ക്കാനുള്ള ഏക മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Cyber Crime, Police, Malayalam News, Kerala News, Kasaragod News, Crime News, Kasaragod District Police Chief, Dr Vaibhav Saxena IPS, Police chief said that special investigation team appointed to find cyber fraudsters.
< !- START disable copy paste --> 