city-gold-ad-for-blogger

ക­മ്പ്യൂ­ട്ടര്‍ വി­ദ്യാര്‍­ത്ഥി­നി­ക­ളെ പീ­ഢി­പ്പി­ച്ച മൂ­ന്നു പേര്‍­ക്കെ­തി­രെ കേ­സെ­ടുത്തു

ക­മ്പ്യൂ­ട്ടര്‍ വി­ദ്യാര്‍­ത്ഥി­നി­ക­ളെ പീ­ഢി­പ്പി­ച്ച മൂ­ന്നു പേര്‍­ക്കെ­തി­രെ കേ­സെ­ടുത്തു
കാസര്‍­കോട്: കാസര്‍­കോ­ട് ബി­ഗ് ബസാ­റി­ന് സ­മീപ­ത്തെ ക­മ്പ്യൂ­ട്ടര്‍ സെന്റ­റി­ലെ ര­ണ്ട് വി­ദ്യാര്‍­ത്ഥിനിക­ളെ മാ­സ­ങ്ങ­ളാ­യി പീ­ഢി­പ്പി­ച്ചു­വെ­ന്ന സം­ഭ­വ­ത്തില്‍ മൂ­ന്നു പേര്‍­ക്കെ­തി­രെ കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് കേ­സെ­ടു­ത്തു.

അ­ണ­ങ്കൂര്‍ സ്വ­ദേ­ശി­നിയാ­യ പെണ്‍­കു­ട്ടി­യു­ടെ പ­രാ­തി­യി­ല്‍ വി­ദ്യാ­ന­ഗര്‍ ചാ­ല­യി­ലെ കാ­മില്‍, സ­ന്തോ­ഷ് ന­ഗ­റി­ലെ ബ­ഷീര്‍, ചാ­ല­യി­ലെ റ­ഫീഖ് എ­ന്നി­വര്‍­ക്കെ­തി­രെ­യാണ് പോ­ലീ­സ് കേ­സെ­ടുത്തത്. ഏ­ഴ് മാ­സം മ­ു­മ്പ് ക­മ്പ്യൂ­ട്ടര്‍ സ്ഥാ­പ­ന­ത്തി­ന്റെ മു­ന്നില്‍ നിന്നും ഐ­സ്­ക്രീം ക­ഴി­ക്കാ­നെ­ന്ന വ്യാ­ജ്യേ­ന പെണ്‍­കു­ട്ടിക­ളെ കാ­റില്‍ തട്ടി­കൊ­ണ്ടു പോ­വു­കയും സു­ള്ള്യ­യില്‍ വെ­ച്ച് പീ­ഡി­പ്പി­ക്കു­കയും ചെ­യ്­തു­വെ­ന്നാ­ണ് പ­രാ­തി.

ഇ­വ­രു­ടെ ന­ഗ്ന ചി­ത്ര­ങ്ങള്‍ മൊ­ബൈല്‍ ഫോ­ണില്‍ പ­കര്‍­ത്തു­കയും ചെ­യ്­തി­രുന്നു. ഇ­ത് കാ­ട്ടി പി­ന്നീ­ട് പ­ലത­വ­ണ പെണ്‍­കു­ട്ടിക­ളെ പീ­ഡി­പ്പി­ച്ച­താ­യാ­ണ് പോ­ലീ­സില്‍ നല്‍കി­യ പ­രാ­തി­യില്‍ പ­റ­യുന്നത്. അ­ഞ്ച് ത­വ­ണ സു­ള്ള്യ­യില്‍ കൊണ്ടു­പോ­യും, ഏ­താനും ത­വ­ണ ബ­ദി­യ­ടു­ക്ക­യില്‍ കൊണ്ടു­പോ­യു­മാ­ണ് പീ­ഡി­പ്പി­ച്ചത്. ആ­ളോ­ഴി­ഞ്ഞ സ്ഥല­ത്ത് കാര്‍ നിര്‍­ത്തി കാ­റില്‍ വെ­ച്ചാ­ണ് പ­ല­പ്പോ­ഴായും പീ­ഢ­ന­ത്തി­ന് വി­ധേ­യ­രാ­ക്കി­യത്. പി­ന്നീ­ട് ഇ­വ­രു­ടെ സ­ഹൃ­ത്തു­ക്കളാ­യ മ­റ്റ് മൂ­ന്നു പേര്‍ക്ക് കൂ­ടി തങ്ങ­ളെ കാഴ്­ച വെ­ച്ച­താ­യി പെണ്‍­കു­ട്ടി­കള്‍ വെ­ളി­പ്പെ­ടു­ത്തി.

ഇ­വ­രു­ടെ പേ­രു­വി­വ­ര­ങ്ങള്‍ പെണ്‍­കു­ട്ടി­കള്‍­ക്ക­റി­യില്ല. ഇ­പ്പോള്‍ കേ­സെ­ടു­ത്തി­ട്ടു­ള്ളവ­രെ പി­ടി­കൂ­ടി­യാല്‍ മാ­ത്ര­മെ മ­റ്റു­ള്ളവ­രെ കു­റി­ച്ചു­ള്ള വിവ­രം ല­ഭി­ക്കു­ക­യുള്ളൂ. ഇ­ക്ക­ഴിഞ്ഞ പെ­രു­ന്നാള്‍ ദി­വ­സവും പെണ്‍­കു­ട്ടിക­ളെ ഇ­ന്നോ­വ കാ­റില്‍ കയ­റ്റി ബ­ദി­യ­ടു­ക്ക­യില്‍ കൊണ്ടു­പോ­യി പീ­ഡീപ്പി­ക്കാ­നാ­യി­രു­ന്നു ഉ­ദ്ദേശം. പെണ്‍­കു­ട്ടിക­ളെ കാ­റില്‍ കയ­റ്റി കൊണ്ടു­പോ­കു­ന്നത് ക­ണ്ട നാ­ട്ടുകാര്‍ കാര്‍ അ­ണ­ങ്കൂര്‍ വാ­ട്ടര്‍ അ­തോററ്റി ഓ­ഫീ­സി­ന് മു­ന്നില്‍ വെ­ച്ച് ത­ട­യു­കയും കാ­റി­ലു­ണ്ടായി­രു­ന്ന റ­ഫീ­ഖി­നെ പി­ടി­കൂ­ടാന്‍ ശ്ര­മി­ച്ചെ­ങ്കിലും റ­ഫീഖ് ഓ­ടി ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു.

റ­ഫീ­ഖ് പി­ന്നീ­ട് കാര്‍ ത­ട­ഞ്ഞ നാ­ട്ടു­കാരാ­യ ഏ­ഴു യു­വാ­ക്കള്‍കെ­തി­രെ കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യി­രുന്നു. പോ­ലീ­സ് ഏ­ഴു പേര്‍­ക്കെ­തി­രെ കേ­സെ­ടു­ക്കു­കയും ചെ­യ്­തി­രുന്നു. ത­ന്നെ ഏഴം­ഗ സം­ഘം കാര്‍ തട­ഞ്ഞ് മര്‍­ദ്ദി­ക്കു­ക­യും 18,300 രൂ­പയും മൊ­ബൈല്‍ ഫോ­ണും, ക്യാ­മ­റയും എ.ടി.എം കാര്‍ഡും മറ്റും പി­ടി­ച്ചു­പ­റി­ക്കു­കയും ചെ­യ്­തു­വെ­ന്നാ­ണ് പ­രാ­തി.

റ­ഫീ­ഖിന്റെ ഈ പ­രാ­തി വ്യാ­ജ­മാ­ണെ­ന്ന് പു­റ­ത്തു­വ­ന്നി­ട്ടുണ്ട്. റ­ഫീ­ഖി­നെ മര്‍­ദ്ദി­ച്ച­താ­യി പ­റ­യുന്ന സം­ഭ­വ­ത്തില്‍ പോ­ലീ­സ് സാ­ക്ഷി­ക­ളാ­ക്കി ഉള്‍­പ്പെ­ടു­ത്തി­യ­ത് ഇ­പ്പോള്‍ പീഡ­നം സം­ബ­ന്ധി­ച്ച് പ­രാ­തി നല്‍കി­യ പെണ്‍­കു­ട്ടി­ക­ളെ­യാ­ണ്. നി­ര­പ­രാ­ധി­കളാ­യ നാട്ടുകാര്‍­ക്കെ­തി­രെ കേ­സെ­ടു­ത്ത­തോ­ടെ പെണ്‍­കു­ട്ടി­കളും പി­ന്നീട് ബ­ന്ധു­ക്കളും പീഢ­നം സം­ബ­ന്ധി­ച്ച വിവ­രം പു­റ­ത്തു­വി­ടു­ക­യാ­യി­രുന്നു. പീ­ഢ­ന­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­കള്‍ ക­ണ്ണൂര്‍ ഡി.ഐ.ജി­യെ നേ­രില്‍ ക­ണ്ട് പ­രാ­തി നല്‍­കി­യി­രു­ന്നു. ഡി.ഐ.ജി­യു­ടെ­ നിര്‍ദ്ദേ­ശ പ്ര­കാ­രം കാസര്‍­കോ­ട് സി.ഐ., ബാ­ബു പെ­രി­ങ്ങേ­ത്ത് പെണ്‍­കു­ട്ടി­ക­ളു­ടെ മൊ­ഴി രേ­ഖ­പ്പെ­ടു­ത്തു­കയും മൂ­ന്നു യു­വാ­ക്കള്‍­ക്കെ­തി­രെ പീഡ­നം സം­ബ­ന്ധി­ച്ച് കേ­സെ­ടു­ക്കു­ക­യുമാ­യി­രുന്നു.

തു­ട­ക്ക­ത്തില്‍ പെണ്‍­കു­ട്ടി­ക­ളു­ടെ പ­രാ­തി­യില്‍ കേ­സെ­ടു­ക്കാന്‍ കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് ത­യ്യാ­റാ­യി­രു­ന്നില്ല. റ­ഫീ­ഖി­നെ മര്‍ദിച്ച സം­ഭ­വ­ത്തില്‍ സാ­ക്ഷി­കളാ­യ പെണ്‍­കു­ട്ടി­കള്‍ പീഢ­ന­വിവ­രം പ­റ­ഞ്ഞി­ല്ലെ­ന്ന് ന്യാ­യ­വാ­ദം ഉ­യര്‍­ത്തി­യാ­ണ് പോ­ലീ­സ് കേ­സെ­ടു­ക്കാ­തെ ഒ­ഴി­ഞ്ഞു­മാ­റി­യത്. പി­ന്നീ­ടാ­ണ് പീ­ഢ­ന­ത്തി­നി­രയാ­യ പെണ്‍­കു­ട്ടി­കള്‍ ഡി.ഐ.ജി­യെ സ­മീ­പി­ച്ച­ത്. 19 ഉം 17 ഉം വ­യ­സു­ള്ള ബ­ന്ധു­ക്കളാ­യ പെണ്‍­കു­ട്ടി­കളാ­ണ് ക­ഴി­ഞ്ഞ ഒ­രു വര്‍­ഷ­ത്തോ­ള­മാ­യി പ­ല­യി­ട­ങ്ങ­ളില്‍ വെ­ച്ച് പീ­ഢിപ്പിക്ക­പ്പെ­ട്ട­ത്. പോ­ലീ­സ് ഇ­പ്പോള്‍ കേ­സെ­ടു­ത്ത­തോ­ടെ മൂ­ന്നു യു­വാ­ക്കളും മു­ങ്ങി­യി­രി­ക്കു­ക­യാണ്. റ­ഫീ­ഖി­ന്റെ ഇ­ന്നോ­വ കാര്‍ നേര­ത്തെ ത­ന്നെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തി­രു­ന്നു.

Keywords:  Kasaragod, Police, Anangoor, Rape, Students, Car, Kerala, Molestation

Related News:
ആ­റംഗസം­ഘം വി­ദ്യാര്‍­ത്ഥി­നി­കളെ ഒ­രു വര്‍­ഷ­ക്കാ­ല­ത്തോ­ളം പീ­ഡി­പ്പി­ച്ച­തായി പ­രാ­തി­

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia