Police booked | ഓൺലൈൻ തട്ടിപ്പ്: രണ്ട് പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി പരാതി
Mar 15, 2024, 21:52 IST
ബേക്കൽ: (KasargodVartha) ഓൺലൈൻ തട്ടിപ്പു സംഘം രണ്ടു പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ പൊലീസ് കേസുകളെടുത്ത് അന്വേഷണം നടത്തി വരികയാണ്. പള്ളിക്കര മാരാൻ വളപ്പിലെ ശിവഗിരി നിലയത്തിൽ സഞ്ജയ് കുമാറിന് (54) വാട്സ് ആപിൽ ഓൺലൈൻ ലിങ്ക് അയച്ചുകൊടുത്ത്, ട്രേഡിംഗ് ആപ് വഴി നിക്ഷേപം നടത്തിയാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ ജനുവരി എട്ടിനും ഫെബ്രുവരി ആറിനുമിടയിൽ തവണകളായി 31,92,785 രൂപ അകൗണ്ട് വഴി നിക്ഷേപം നടത്തിയ ശേഷം ലാഭ വിഹിതമോ കൊടുത്ത പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
പൂച്ചക്കാട് കീക്കാനത്തെ കെ എൻ കിരൺകുമാറാണ് (38) മറ്റൊരു പരാതിക്കാരൻ. വാട്സ് ആപിൽ ലിങ്ക് അയച്ചു കൊടുത്ത് ട്രേഡിംഗിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനും 22നുമിടയിൽ 11,66,000 രൂപ പല തവണകളായി അകൗണ്ട് വഴി കൈപറ്റിയ ശേഷം ലാഭവിഹിതമോ നൽകിയ പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police booked for online fraud.