city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Car rent | കാര്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി വരുന്നു; ആര്‍ സി ഉടമ പ്രതിയാകുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: (www.kasargodvartha.com) കാറുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ സൂക്ഷിക്കുക. ലൈസന്‍സ് ഇല്ലാതെ കാറുകള്‍ വിട്ടുനല്‍കുന്നത് കുറ്റകൃത്യമാണെന്നും ആര്‍ സി ഉടമ പ്രതിയാകുമെന്നുമാണ് പൊലീസിന്റെ മുന്നറിയിപ്പ്. കാസര്‍കോട്ടെ പല കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും ഇത്തരം കാറുകളാണെന്ന് കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Car rent | കാര്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി വരുന്നു; ആര്‍ സി ഉടമ പ്രതിയാകുമെന്ന് മുന്നറിയിപ്പ്

കാറുകള്‍ മറ്റുള്ള ആളുകള്‍ക്ക് വിട്ടുനല്‍കുന്നതിന് ആര്‍ടിഒയില്‍ നിന്ന് ലൈസന്‍സ് എടുക്കേണ്ടതാണ്. ഏറെ കടമ്പകള്‍ കടന്നുവേണം ലൈസന്‍സ് നേടിയെടുക്കാന്‍. കാസര്‍കോട്ടെ നിരവധി പേര്‍ യാതൊരു ലൈസന്‍സുമില്ലാതെ കാര്‍ വാടകയ്ക്ക് നല്‍കി പണം സമ്പാദിക്കുന്നുണ്ട്. ചെറിയ പരിചയത്തിന്റെ പേരില്‍ കാറുകള്‍ വിട്ടുനല്‍കുന്നത് മൂലം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പലരും ഇത്തരം കാറുകളെയാണ് ഉപയോഗിക്കുന്നത്. കാസര്‍കോട്ട് ഇത്തരം കേസുകള്‍ നിരവധിയുണ്ടെന്നും പൊലീസ് പറയുന്നു.

Car rent | കാര്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി വരുന്നു; ആര്‍ സി ഉടമ പ്രതിയാകുമെന്ന് മുന്നറിയിപ്പ്

ഓടിക്കാന്‍ വാങ്ങിയ കാര്‍ തിരിച്ചുതരുന്നില്ലെന്ന് പറഞ്ഞ് കോടതി വഴി കാര്‍ തിരിച്ചുകിട്ടാന്‍ നിരവധി പേര്‍ പരാതിയുമായി എത്തുന്നുണ്ട്. ഇത്തരത്തില്‍ വാടകയ്ക്ക് കാറുകള്‍ നല്‍കിയെന്ന് ബോധ്യപ്പെട്ടാല്‍ ആര്‍സി ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് ഡിവൈഎസ്പി മുന്നറിയിപ്പ് നല്‍കി. എംഡിഎംഎ കടത്ത് അടക്കം ഗുരുതരമായ പല കുറ്റകൃത്യങ്ങളും കാര്‍ വാടകയ്ക്കെടുത്താണ് ചെയ്യുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇതുബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ റെയ്ഡ് ഉള്‍പെടെയുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നും വാടകയ്ക്ക് നല്‍കിയ എല്ലാ കാറുകളും പിടിച്ചെടുക്കുമെന്നും പൊലീസ് പറഞ്ഞു. ഇന്‍ഡ്യയിലെ നിയമപ്രകാരം അതേസംസ്ഥാനത്ത് ആര്‍സി മാറ്റാന്‍ 15 ദിവസവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ ആര്‍സി മാറ്റാന്‍ 30 ദിവസവുമാണ് സമയം. ആര്‍സി മാറ്റാത്തവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

Keywords: Kasaragod, Kerala, News, Car, Rent, Police, Licen, RTO, Case, Court, DYSP, Raid, Top-Headlines, Police action coming against car renters.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia