city-gold-ad-for-blogger

Court Verdict | 8 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 54 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

കാസര്‍കോട്: (www.kasargodvartha.com) പ്രായപൂര്‍ത്തിയാവാത്ത എട്ട് വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം 54 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എച്ച്.ഗോപാലന്‍ എന്ന കാപ്പാളനെയാണ് (59) കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതി ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്.
     
Court Verdict | 8 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 54 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക കഠിനതടവ് അനുഭവിക്കണം. നാല് പോക്സോ വകുപ്പുകള്‍ പ്രകാരം 20, 20, ഏഴ്, ഏഴ് വര്‍ഷങ്ങള്‍ വീതമാണ് തടവ് ശിക്ഷ വിധിച്ചത്. ഇവ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

2020-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുടക്കത്തില്‍ ആദൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രേംസദന്‍ അന്വേഷിച്ച കേസില്‍ കുറ്റപത്രം സമര്‍പിച്ചത് ഇന്‍സ്പെക്ടര്‍ വികെ വിശ്വംഭരനാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ എകെ പ്രിയ ഹാജരായി.
     
Court Verdict | 8 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 54 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും

Keywords: Court-Verdict-News, Judgment-News, POCSO-Case-News, Kerala News, Kasaragod News, Crime News, POCSO case: Youth sentenced to 54 years in jail.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia