city-gold-ad-for-blogger
Aster MIMS 10/10/2023

ഡിവൈഎഫ്‌ഐയുടെ പോലീസ് സ്റ്റേഷന്‍ രാപകല്‍ സമരത്തിന് മുമ്പ് പീഡനക്കേസില്‍ പ്രതിയായ സൗറാബി കീഴടങ്ങിയേക്കും; പ്രതി കീഴടങ്ങുന്നത് കാസര്‍കോട് ഡിവൈഎസ്പി ഓഫീസിലെന്ന് സൂചന

കാസര്‍കോട്: (www.kasargodvartha.com 26.09.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ ഫോണില്‍ നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ച കേസില്‍ പോലീസ് തിരയുന്ന ബദിയഡുക്കയിലെ സൗറാബി (38) ഉടന്‍ കീഴടങ്ങുമെന്ന് സൂചന. സൗറാബിയെയും കെ എം സി സി നേതാവായ ഭര്‍ത്താവ് അബൂബക്കറിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ മൂന്നിന് പോലീസ് സ്റ്റേഷന് മുന്നില്‍ രാപകല്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുമ്പ് പോലീസില്‍ കീഴടങ്ങാനാണ് സൗറാബി ആലോചിക്കുന്നതെന്നാണ് വിവരം. കാസര്‍കോട് ഡിവൈഎസ്പി ഓഫീസിലെത്തി സൗറാബി കീഴടങ്ങുമെന്ന വിവരമാണ് പുറത്തുവന്നത്.

സൗറാബി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കേസ് ഡയറി ഉള്‍പ്പെടെയുള്ള ഫയലുകള്‍ പോലീസ് ഹാജരാക്കിയിരുന്നു. കേസില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത ഇല്ലെന്ന് അഭിഭാഷകന്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൗറാബി കീഴടങ്ങാനൊരുങ്ങുന്നത്. കീഴടങ്ങിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജാമ്യം ലഭിക്കാന്‍ സധ്യതയുണ്ടെന്നും സൗറാബിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

ബംഗളൂരുവിലും നാട്ടിലുമായി സൗറാബി രഹസ്യകേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയാണ്. പ്രതിക്ക് വേണ്ടി പലതവണ റെയ്ഡ് നടത്തിയതായും ബദിയഡുക്ക എസ് ഐ മെല്‍വിന്‍ ജോസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതിയെ പിടികൂടുന്നതിന് പോലീസില്‍ സമ്മര്‍ദമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിവരുന്നുണ്ട്. നേരത്തെ ഡിവൈഎഫ്‌ഐ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14ന് ആണ് സൗറാബിക്കും ഭര്‍ത്താവ് അബൂബക്കറിനുമെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ഒന്നര മാസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിക്കാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയത്. എന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ ഒക്ടോബര്‍ മൂന്ന് മുതല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ രാപകല്‍ സമരത്തിന് തയ്യാറെടുക്കുന്നത്.

സൗറാബിക്ക് സംരക്ഷണം നല്‍കുന്നത് പ്രതിപക്ഷമാണെന്ന് സിപിഎമ്മും ഭരണപക്ഷമാണെന്ന് യുഡിഎഫും ആരോപിക്കുന്നു. പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം - ലീഗ് നേതാക്കള്‍ ചേര്‍ന്നാണെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. എന്നാല്‍ വനിതയായത് കൊണ്ടാണ് പുറത്തുവരാത്ത പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതെന്നാണ് പോലീസ് പറയുന്നത്.

ഡിവൈഎഫ്‌ഐയുടെ പോലീസ് സ്റ്റേഷന്‍ രാപകല്‍ സമരത്തിന് മുമ്പ് പീഡനക്കേസില്‍ പ്രതിയായ സൗറാബി കീഴടങ്ങിയേക്കും; പ്രതി കീഴടങ്ങുന്നത് കാസര്‍കോട് ഡിവൈഎസ്പി ഓഫീസിലെന്ന് സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, DYFI, Police, Molestation, KMCC, arrest, Student, accused, Badiyadukka, DYSP, Pocso case accused Saurabi may be surrendered soon 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL