Arrested | 'പൊലീസിനെ വെട്ടിച്ച് ഇന്‍ഡ്യയിലും വിദേശത്തും ഒളിവില്‍ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റില്‍'
Aug 26, 2023, 13:32 IST
ചിറ്റാരിക്കല്‍: (www.kasargodvartha.com) പൊലീസിനെ വെട്ടിച്ച് ഇന്‍ഡ്യയിലും വിദേശത്തും ഒളിവില്‍ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതി അറസ്റ്റില്‍. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെ മൂന്ന് പോക്സോ കേസുകളില്‍ പ്രതിയായ ആന്റോ ചാക്കോച്ചനെ(28) യാണ് ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത് രവീന്ദ്രന്, എസ് ഐ അരുണന്, ഡ്രൈവര്‍ രാജന് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തലുള്ള സ്ക്വാഡ് അംഗങ്ങളായ ഷാജു, നികേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
13വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസ് അടക്കം മൂന്ന് പോക്സോ കേസുകളില്‍ പ്രതിയായ ആന്റോ ചാക്കോച്ചന് ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം കഴിഞ്ഞ രണ്ടര വര്‍ഷമായി മുങ്ങി നടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പിടിക്കാതിരിക്കാനായി ഇന്‍ഡ്യ വിട്ട പ്രതി നേപാളില്‍ എത്തി അവിടെ അനൂപ് മേനോന് എന്ന പേരില്‍ വര്‍ക് ഷോപ് നടത്തി വരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷണം നടത്തി വരികയായിരുന്ന പൊലീസ് സംഘം പുതിയ പേരില്‍ പാസ്പോര്ട് എടുക്കാനായി പ്രതി നേപാളില്‍ നിന്നും മഹാരാഷ്ട്രയിലെ മുംബൈയില്‍ എത്തിയപ്പോള്‍ അവിടെ വെച്ച് പിടികൂടുകയായിരുന്നു.

Keywords: POCSO case accused arrested in Mumbai, Chittarikkal, News, Missing, Police, Probe, Nepal, Work Shop, Passport, Application, Office, Kerala.
< !- START disable copy paste -->