city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | പൈവളികെയിൽ 9 മാസമായി അസിസ്റ്റന്റ് എൻജിനീയറെ നിയമിച്ചില്ല; പദ്ധതികൾ അവതാളത്തിൽ; സഹികെട്ട് പഞ്ചായത് ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി

കാസർകോട്: (KasargodVartha) പൈവളിഗെ പഞ്ചായതിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി ഒഴിവുള്ള അസിസ്റ്റന്റ് എൻജിനീയറെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതി കാസർകോട് പഞ്ചായത് ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു. എ ഇ അടക്കമുള്ള ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടി നിരവധി തവണ ഭരണസമിതി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
   
Protest | പൈവളികെയിൽ 9 മാസമായി അസിസ്റ്റന്റ് എൻജിനീയറെ നിയമിച്ചില്ല; പദ്ധതികൾ അവതാളത്തിൽ; സഹികെട്ട് പഞ്ചായത് ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ച് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി



എ ഇ ഇല്ലാത്തതിനാൽ പഞ്ചായതിൽ യാതൊരു വിധ വികസന പ്രവർത്തനങ്ങളും നടത്താൻ സാധിക്കാത്ത സ്ഥിതിയാണെന്നും പദ്ധതികൾ മുടങ്ങിക്കിടക്കുന്നതായും ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. സാമ്പത്തിക വർഷം അവസാനിക്കാൻ ചുരുങ്ങിയ സമയം മാത്രം ബാക്കി നിൽക്കെ പഞ്ചായതിലെ വികസന പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണുള്ളത്.

ഇക്കാര്യം വ്യക്തമാക്കി പഞ്ചായത് ജോയിൻ്റ് ഡയറക്ടർ, ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത് പ്രസിഡൻ്റ് എന്നിവരോട് ഭരണസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. എ ഇയെ നിയമിക്കാമെന്ന് ജോയിന്റ് ഡയറക്ടർ ഉറപ്പ് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതിൽ സഹികെട്ടാണ് ഭരണസമിതി സമരത്തിനിറങ്ങിയത്. അടിയന്തിരമായും എ ഇ യെ നിയമിച്ചില്ലെങ്കിൽ അനിശ്ചിത കാലസരമത്തിന് നേതൃത്വം നൽകുമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

പ്രസിഡൻ്റ് ജയന്തി, വൈസ് പ്രസിഡൻ്റ് പുഷ്പലക്ഷ്മി എൻ, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻമാരായ അബ്ദുർ റസാഖ് ചിപ്പാർ, സെഡ് എ കയ്യാർ, അംഗങ്ങളായ ശ്രീനിവാസ ഭണ്ഡാരി, അബ്ദുല്ല കെ, സീതാരമഷെട്ടി, സുനിത വാൾട്ടി ഡിസോസ, അശോക ഭണ്ഡാരി, ഗീത, മമത എം, കമല പി, റഹ്‌മത് കെ എന്നിവർ നേതൃത്വം നൽകി

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, CPM, Malayalam News, Paivalike, CPM-led administration blockaded Panchayat Joint Director's office

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia