city-gold-ad-for-blogger

Drowned | കല്ലുമ്മക്കായ ശേഖരിക്കാൻ കടലിലിറങ്ങിയ പ്ലസ് വൺ വിദ്യാര്‍ഥി മുങ്ങി മരിച്ചു; സംഭവം ബേക്കലിൽ

ബേക്കല്‍: (www.kasargodvartha.com) കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ വിദ്യാര്‍ഥി ബേക്കല്‍ കോട്ടയ്ക്ക് സമീപം കടലില്‍ മുങ്ങി മരിച്ചു. പാക്കം ഗവ. ഹയർ സെകൻഡരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും പള്ളിക്കര  ശക്തിനഗറിലെ സുബൈറിന്റെ മകനുമായ ശുഐബ് (16) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ കടലില്‍ കാണാതായ ശുഐബിന്റെ മൃതദേഹം 11 മണിയോടെയാണ് കണ്ടെത്തിയത്.
             
Drowned | കല്ലുമ്മക്കായ ശേഖരിക്കാൻ കടലിലിറങ്ങിയ പ്ലസ് വൺ വിദ്യാര്‍ഥി മുങ്ങി മരിച്ചു; സംഭവം ബേക്കലിൽ

പിതൃ സഹോദരനൊപ്പം കല്ലുമ്മക്കായ ശേഖരിക്കാന്‍ കോട്ടയ്ക്ക് സമീപം കടല്‍ത്തീരത്തെത്തിയതായിരുന്നു. പെട്ടെന്ന് പിതാവും, സഹോദരനും നോക്കിനില്‍ക്കെ ശുഐബിനെ തിരമാലയില്‍പെട്ട് കാണാതാവുകയായിരുന്നു. ബേക്കല്‍ പൊലീസ്, തീരദേശ പൊലീസ്, അഗ്നിശമനസേന എന്നിവര്‍ തിരച്ചില്‍ നടത്തുന്നതിനിടെ ശക്തമായ തിരമാലയില്‍ പെട്ട മൃതദേഹം കണ്ടെത്തുകയായിരുന്നു.

                                                           
Drowned | കല്ലുമ്മക്കായ ശേഖരിക്കാൻ കടലിലിറങ്ങിയ പ്ലസ് വൺ വിദ്യാര്‍ഥി മുങ്ങി മരിച്ചു; സംഭവം ബേക്കലിൽ

 



Keywords: Plus one student drowned, Bekal, Kerala,Kasaragod, news, Top-Headlines,Drown, Student, Death.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia