Police Booked | പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ അക്രമിച്ച് പരുക്കേൽപിച്ചതായി പരാതി; പൊലീസ് കേസെടുത്തു
Oct 19, 2023, 14:27 IST
ബദിയഡുക്ക: (Kasargodvartha) പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ അക്രമിച്ച് പരുക്കേൽപിച്ചതായി പരാതി. ബദിയഡുക്ക പിലാങ്കട്ടയിലെ രവികുമാറിന്റെ മകൻ പ്രിൻസ് മോനെ (16) അക്രമിച്ചതായാണ് പരാതി. ബേള സെന്റ് മേരീസ് ഹയർ സെകൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർഥികൾക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 12 പേർക്കെതിരെയും ബദിയഡുക്ക പൊലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ ഒക്ടോബർ 16ന് നാല് മണിയോടെ ബേളയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികളെ പറ്റി സ്‌കൂളിൽ പരാതി പറഞ്ഞതിലുള്ള വിരോധത്തിൽ പ്രിൻസ് മോനെ തടഞ്ഞുനിർത്തി കൈ കൊണ്ട് അടിച്ചും കല്ല് കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഐപിസി 143,147,148,341,323,324,149 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Keywords: News, Kerala, Kasaragod, Police Booked, FIR, Crime, Badiadaka, Students, Attack, Injured, Complaint, Case, Plus one student assaulted by plus two students; Police booked.
< !- START disable copy paste -->