city-gold-ad-for-blogger

'ദയവായി പാദരക്ഷകള്‍ അകത്തു വയ്ക്കുക'

'ദയവായി പാദരക്ഷകള്‍ അകത്തു വയ്ക്കുക'
യവുചെയ്ത് പാദരക്ഷകള്‍ അകത്ത് വെയ്ക്കുക എന്നൊരു ബോര്‍ഡ് ആരും കണ്ടുകാണില്ല. ദയവു ചെയ്ത് പാദരക്ഷകള്‍ അഴിച്ചു വെയ്ക്കുക എന്ന ബോര്‍ഡ് ധാരാളം കണ്ടിരിക്കാനും ഇടയുണ്ട്. ആ ബോര്‍ഡ് മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നാണ് പറയാന്‍ പോകുന്നത്.

പാദരക്ഷകള്‍ പുറത്ത് അഴിച്ചു വെച്ചശേഷം അകത്ത് കടക്കണമെന്ന് പല സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും മുമ്പില്‍ എഴുതിവെക്കാറുണ്ട്. അത് ശുചിത്വം പാലിക്കുന്നതിനും കയറിച്ചെല്ലുന്ന സ്ഥലത്തിന് പവിത്രത കല്‍പിക്കുന്നതിനും വേണ്ടിയാണ്. ഈ ബോര്‍ഡ് മാറ്റി വെക്കേണ്ടി വരുന്നത് ചെരുപ്പുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.

തെരുവു പട്ടികളെ പേടിച്ചാണ് പാദരക്ഷകള്‍ അകത്ത് വെക്കേണ്ടി വരുന്നത്. ഓഫീസിലായാലും വീട്ടിലായാലും ചെരിപ്പുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ അവ അഴിച്ചു വെക്കാതിരിക്കുകയോ, അതല്ലെങ്കില്‍ അകത്ത് എടുത്ത് വെക്കുകയോ ചെയ്യണമെന്നതാണ് സ്ഥിതി. സംസ്ഥാന വ്യാപകമായി പട്ടികള്‍ ചെരിപ്പുകള്‍ കൊണ്ടു പോയി കടിച്ച് മുറിക്കുന്ന സ്ഥിതിയുണ്ട്. ഇതുമൂലം ചെരിപ്പിന്റെ ഉടമയ്ക്ക് ധനനഷ്ടം മാത്രമല്ല, യാത്ര മുടങ്ങുന്ന സ്ഥിതിവരെ ഉണ്ടാകുന്നു.

'ദയവായി പാദരക്ഷകള്‍ അകത്തു വയ്ക്കുക'സാദാ ഹവായി ചെരിപ്പ് മുതല്‍ വില കൂടിയ ഷൂസ് വരെ നായ്ക്കള്‍ നശിപ്പിക്കുന്നു. തോല്‍ ചെരിപ്പാണെങ്കില്‍ കുറേ ഭാഗം അകത്താക്കുകയും ചെയ്യുന്നു. വീട്ടിന് പുറത്ത് ചെരിപ്പഴിച്ച് വെച്ച് ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ചെരിപ്പ് കാണാതാവുന്ന സംഭവങ്ങള്‍ നാട്ടില്‍ എത്രയോ അരങ്ങേറുന്നു. രാത്രി വീട്ടിലെത്തുന്ന ഒരാള്‍ ചെരിപ്പ് മുറ്റത്തഴിച്ച് വെച്ച ശേഷം കുളിയും ഭക്ഷണവും മറ്റും കഴിഞ്ഞ് ഉറങ്ങി രാവിലെ ഉണര്‍ന്നു നോക്കുമ്പോഴായിരിക്കും തന്റെ തലേന്നു വാങ്ങിയ പുത്തന്‍ ചെരിപ്പ് പട്ടി കടിച്ച് കീറിയ കാഴ്ച കാണുന്നത്.

ഇതൊരു സങ്കടകരമായ കാഴ്ച തന്നെ! ഒരു സുഹൃത്ത് ഈയിടെ ഒരു അനുഭവം പറയുകയുണ്ടായി. വിവാഹപ്പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ തലേന്ന് വിവാഹ നാളില്‍ ധരിച്ച വിലകൂടിയ തോല്‍ ചെരിപ്പ് കാണാനില്ല. ബന്ധുക്കള്‍ ആരെങ്കിലും മാറി ഇട്ടുകൊണ്ടു പോയതായിരിക്കാം എന്നാണ് ആദ്യം ധരിച്ചത്. കുറേ കഴിഞ്ഞ് സഹോദരിയുടെ കുട്ടി പറമ്പിലെ കിണറിന്റെ അടുത്ത് നിന്ന് ഒരു ചെരിപ്പുമായി വന്നു. അതിന്റെ ഇണയെ കാണാനില്ല. കിട്ടിയ ചെരിപ്പില്‍ നായ കടിച്ചതിന്റെ പാടുകണ്ട് ചെരിപ്പുകള്‍ നായ കൊണ്ടു പേയതാണെന്ന് ഉറപ്പിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ചേച്ചി മുക്കാലും നായ തിന്നു തീര്‍ത്ത ഒരു ചെരിപ്പുമായി വീട്ടിലേക്ക് പു തുപ്പെണ്ണിനെ കാണാന്‍ വരുന്നത്.

സുഹൃത്തിന്റെ അനുഭവ വിവരണം ഏറെ ആസ്വദിച്ചെങ്കിലും പട്ടിയുടെ പരാക്രമം സംബന്ധിച്ച കഥകള്‍ ഇത്രയും ഭീകരണമാണല്ലോ എന്ന ചിന്ത തല്‍ക്ഷണം തന്നെ ഉണര്‍ന്നു. ഇത്തരം കഥകള്‍ പലര്‍ക്കും പറയാനുണ്ടാകും. ഉത്സവസ്ഥലത്തും സമ്മേളനസ്ഥലത്തും ആരാധനാലയങ്ങള്‍ക്കു മുന്നിലും വെച്ച് പാദരക്ഷകള്‍ മോഷണം പോകുന്ന സംഭവം ഒരു വാര്‍ത്തയല്ല. അതിന്റെ സാധാരണത്വം കൊണ്ടാണ് അത് വാര്‍ത്തയല്ലാതാകുന്നത്.

ഇവിടെ പട്ടികളാണ് വ്യാപകമായി ചെരിപ്പുകള്‍ മോഷ്ടിക്കുന്നത് എന്നത് വലിയ പ്രാധാന്യമര്‍ഹിക്കുന്ന വാര്‍ത്തകളായി തീര്‍ന്നിരിക്കയാണ്. പട്ടികള്‍ ആളുകളെയും വളര്‍ത്തു മൃഗങ്ങളെയും കടിച്ച് പരിക്കേല്‍പിക്കുന്ന അവസ്ഥ രൂക്ഷമായി തുടരുന്നതിനിടെയാണ് ചില നിയമങ്ങളുടെ പേരില്‍ പേപ്പട്ടിളെ നിയന്ത്രി ക്കുന്നതില്‍ നിന്ന് അധികൃതര്‍ പിന്നോട്ട് പോകുന്നത്.
-രവീന്ദ്രന്‍ പാടി

Keywords:  Dog, Office, Price, House, Marriage, Food, Story, Animal, Injured, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia