city-gold-ad-for-blogger

Shweta Paradesi | 'എല്ലാ സ്ത്രീകളും ഒരു ആയോധന കല പഠിച്ചിരിക്കണം'; കളരി പഠിക്കാന്‍ കേരളത്തിലെത്തി മറാഠി നടി ശ്വേതാ പരദേശി

പാലക്കാട്: (www.kasargodvartha.com) കളരി പഠിക്കാന്‍ കേരളത്തിലെത്തി മറാഠി സിനിമാ താരം ശ്വേതാ പരദേശി. സ്ത്രീകള്‍ ഏതെങ്കിലും ഒരു ആയോധന കല പഠിച്ചിരിക്കണമെന്നും ഇന്നത്തെ കാലത്ത് അത് അത്യാവശ്യമാണെന്നും നടി പറയുന്നു. ആലത്തൂരിലെ ബോധി കളരിപ്പയറ്റ് സെന്റ്റില്‍ ബൈജു മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് ശ്വേതാ കളരി പഠിക്കുന്നത്.

തട്ടിലെത്തി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ ആദ്യപാഠങ്ങള്‍ നര്‍ത്തകി കൂടിയായ ശ്വേത സ്വായത്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ വളരെ സ്നേഹമുള്ളവരാണെന്നും കേരളം തനിക്കിപ്പോള്‍ വീട് പോലെയാണെന്നും ശ്വേത പറഞ്ഞു. 

Shweta Paradesi | 'എല്ലാ സ്ത്രീകളും ഒരു ആയോധന കല പഠിച്ചിരിക്കണം'; കളരി പഠിക്കാന്‍ കേരളത്തിലെത്തി മറാഠി നടി ശ്വേതാ പരദേശി

മറാഠിയിലെ വിവിധ ഡാന്‍സ് റിയാലിറ്റി ഷോകളിലും വിജയിച്ച താരമാണ് ശ്വേത. കളരിപയറ്റ് സമ്മാനിക്കുന്ന മെയ് വഴക്കം നൃത്തരംഗത്തും മുതല്‍കൂട്ടാകുമെന്ന വിശ്വാസത്തിലാണ് താരം.

Keywords: Palakkad, News, Kerala, Actress, Swetha Paradesi, Kalari,  Plalakkad: Marathi actress Shweta Paradesi to learn Kalari.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia