city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടും പിങ്ക് പോലീസ്; സ്ത്രീകള്‍ക്ക് ഇനി പേടിക്കാതെ നടക്കാം; ആവശ്യപ്പെട്ടാല്‍ മിന്നല്‍ വേഗത്തില്‍ വനിതാ പോലീസ് എത്തും

സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്:(www.kasargodvartha.com 18/10/2017) സംസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്കായി ആരംഭിച്ച പിങ്ക് പോലീസ് കാസര്‍കോട്ടും പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇനി സ്ത്രീകള്‍ക്ക് പേടി കൂടാതെ നടക്കാം. സേവനം ആവശ്യപ്പെട്ടാല്‍ മിന്നല്‍ വേഗത്തില്‍ വനിതാ പോലീസ് സംരക്ഷണത്തിനായി എത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. കാസര്‍കോട് പോലീസ് സ്റ്റേഷനോട് അനുബന്ധിച്ച് പിങ്ക് പോലീസിന്റെ കണ്‍ട്രോള്‍ റൂം ആറംഭിക്കാന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇത് കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

പിങ്ക് പോലീസ്‌ന്റെ ജില്ലാ നോഡല്‍ ഓഫീസറായി കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പയസ് ജോര്‍ജിനെ നിയമിച്ചുകൊണ്ടും ഉത്തരവായിട്ടുണ്ട്. പിങ്ക് പോലീസിനായി രണ്ട് വാഹനങ്ങള്‍ ഈ മാസം തന്നെ കാസര്‍കോട്ടെത്തും. അടുത്ത മാസത്തോടെ പിങ്ക് പോലീസിന്റെ പ്രവര്‍ത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് നോഡല്‍ ഓഫീസറായ ഡിവൈഎസ്പി പയസ് ജോര്‍ജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കാസര്‍കോട്ടും പിങ്ക് പോലീസ്; സ്ത്രീകള്‍ക്ക് ഇനി പേടിക്കാതെ നടക്കാം; ആവശ്യപ്പെട്ടാല്‍ മിന്നല്‍ വേഗത്തില്‍ വനിതാ പോലീസ് എത്തും

വനിത എസ് ഐയുടെ നേതൃത്വത്തിലായിരിക്കും പട്രോളിംഗ് സംഘം ഉണ്ടാവുക. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പിങ്ക് പോലീസിന്റെ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ കാസര്‍കോട്ട് തന്നെ രണ്ട് യൂണിറ്റ് ആരംഭിക്കും. ആവശ്യമെങ്കില്‍ കാഞ്ഞങ്ങാട്ടേക്കും സേവനം വ്യാപിപ്പിക്കും. ഇതുസംബന്ധിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്ടും പിങ്ക് പോലീസ്; സ്ത്രീകള്‍ക്ക് ഇനി പേടിക്കാതെ നടക്കാം; ആവശ്യപ്പെട്ടാല്‍ മിന്നല്‍ വേഗത്തില്‍ വനിതാ പോലീസ് എത്തും

സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും തുടര്‍ന്ന് എത്രയും വേഗം പിങ്ക് പട്രോളിന്റെ സേവനം സംഭവസ്ഥലത്ത് ലഭ്യമാക്കുകയുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കാസര്‍കോട്ടും പിങ്ക് പോലീസ്; സ്ത്രീകള്‍ക്ക് ഇനി പേടിക്കാതെ നടക്കാം; ആവശ്യപ്പെട്ടാല്‍ മിന്നല്‍ വേഗത്തില്‍ വനിതാ പോലീസ് എത്തും

പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയക്കുന്നതിനും ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കണ്‍ട്രോള്‍ റൂം വാഹനം കഴിയുന്നത്ര വേഗം എത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കും. കൂടാതെ പൊതുസ്ഥലങ്ങളിലും സ്‌കൂള്‍, കോളജ്, ഓഫീസുകള്‍, ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഈ സംഘം പട്രോളിങ് നടത്തും.

കാസര്‍കോട്ടും പിങ്ക് പോലീസ്; സ്ത്രീകള്‍ക്ക് ഇനി പേടിക്കാതെ നടക്കാം; ആവശ്യപ്പെട്ടാല്‍ മിന്നല്‍ വേഗത്തില്‍ വനിതാ പോലീസ് എത്തും

സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്പ്പന തുടങ്ങിയവ തടയുന്നതിന് പിങ്ക് പട്രോള്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സ്ത്രീകളുടേയും കുട്ടികളുടേയും യാത്ര സുരക്ഷിതമാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും.

കാസര്‍കോട്ടും പിങ്ക് പോലീസ്; സ്ത്രീകള്‍ക്ക് ഇനി പേടിക്കാതെ നടക്കാം; ആവശ്യപ്പെട്ടാല്‍ മിന്നല്‍ വേഗത്തില്‍ വനിതാ പോലീസ് എത്തും

വനിതാ പോലീസ് ഓഫീസര്‍മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന പിങ്ക് പട്രോള്‍ സംഘത്തിന്റെ കാര്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ഉപകരണങ്ങളുമായാണ് പട്രോള്‍ നടത്തുക. സി-ഡാക്കിന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രവര്‍ത്തനം നടത്തുക. ജിഐഎസ് - ജിപിഎസ് സംവിധാനം ഉപയോഗിച്ച് പരാതി ലഭിച്ച സ്ഥലം കണ്ടെത്തി വേഗത്തില്‍ എത്തുന്നതിന് സഹായകമായ സോഫ്റ്റ്‌വെയറാണ് പിങ്ക് പോലീസിന്റെ സേവനത്തിനായി ഉപയോഗിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, Loknath Behra, Vehicles, D G P, Pink police, SI, Pink Police, GIS-GPS, Pink police in Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia