city-gold-ad-for-blogger
Aster MIMS 10/10/2023

Pinarayi Vijayan | 'കേരളത്തെ കുറിച്ച്‌ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?; പുത്തൂരിൽ അമിത് ഷാ അർഥഗർഭമായി പറഞ്ഞതിന് മറുപടിയുമായി മുഖ്യമന്ത്രി; അലയൊലി അടങ്ങില്ല

കാസർകോട്: (www.kasargodvartha.com) കർണാടക പുത്തൂരിൽ കാംപ്കോ സുവർണ ജൂബിലി ആഘോഷ പരിപാടിയുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അർഥഗർഭമായി കേരളത്തെ കുറിച്ച് പറഞ്ഞതിന് രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നു. കേരളത്തെ കുറിച്ച്‌ എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മുഖ്യമന്ത്രി മതനിരപേക്ഷ മനോഭാവത്തോടെ ജനങ്ങള്‍ ജീവിക്കുന്ന നാടാണ് കേരളമെന്ന് അമിത് ഷായെ ഓർമപ്പെടുത്തുകയും ചെയ്തു.

എന്താണ് കേരളത്തെ കുറിച്ച്‌ അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. രാജ്യത്ത് പോപുലർ ഫ്രണ്ട് പോലുള്ള തീവ്രവാവാദികളെയും മാവോയിസ്റ്റുകളെയും അടിച്ചമർത്തിയെന്ന് പറഞ്ഞ ശേഷമാണ് അമിത് ഷാ കേരളം അടുത്തുണ്ടെന്നും അത് കൊണ്ട് താൻ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ഗൂഢോദ്ദേശ്യത്തോടെ പറഞ്ഞ് നിർത്തിയത്. കേരളം സുരക്ഷിതമല്ലെന്ന രീതിയിലാണ് അമിത് ഷായുടെ പരാമര്‍ശം.ഇതിനാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

Pinarayi Vijayan | 'കേരളത്തെ കുറിച്ച്‌ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?; പുത്തൂരിൽ അമിത് ഷാ അർഥഗർഭമായി പറഞ്ഞതിന് മറുപടിയുമായി മുഖ്യമന്ത്രി; അലയൊലി അടങ്ങില്ല

ഭരണം അതിസമ്പന്നരായയവര്‍ക്ക് വേണ്ടിയാവരുത്. ഭരണം ദരിദ്രര്‍ക്ക് വേണ്ടിയായിരിക്കണം. രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമാണ്. ഇതിനെതിരെ ജനം പ്രതിഷേധിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നിടത്തും അല്ലാത്തിടത്തും വര്‍ഗീയ കലാപങ്ങളും വര്‍ഗീയ ചേരിതിരിവും സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയിൽ പറഞ്ഞു.

Pinarayi Vijayan | 'കേരളത്തെ കുറിച്ച്‌ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?; പുത്തൂരിൽ അമിത് ഷാ അർഥഗർഭമായി പറഞ്ഞതിന് മറുപടിയുമായി മുഖ്യമന്ത്രി; അലയൊലി അടങ്ങില്ല

ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ നടക്കാത്ത നാടാണ് കേരളമെന്നും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ഒരിക്കൽ കൂടി ഓർമപ്പെടുത്തി. ഈ പ്രദേശത്തെ മറ്റ് പ്രദേശങ്ങളെപ്പോലെ മാറ്റാന്‍ ജനങ്ങള്‍ അനുവദിക്കില്ല. വര്‍ഗീയതയ്ക്കെതിരെ ജീവന്‍ കൊടുത്ത് പൊരുതിയവര്‍ ഈ നാട്ടിലുണ്ട്. അത് മനസിലാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇനിയും ഒരവസരം ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന് സര്‍വനാശമുണ്ടാകുമെന്നും പിണറായി വിജയന്‍ ഓർമപ്പെടുത്തി.

Keywords: News, Pinarayi-Vijayan, Karnataka, Celebration, BJP, Kasaragod, Kerala, Inauguration, Top-Headlines, People, Pinarayi Vijayan slams Amit Shah.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL