Need Your Help | ചികിത്സയ്ക്കായി 40 ലക്ഷം രൂപ വേണം; ഒരുനാട് ഒരുമിച്ച് നടത്തുന്ന ധനശേഖരണം നന്മയുടെ പുതിയ അധ്യായം രചിക്കുന്നു
Jul 4, 2022, 15:49 IST
കുമ്പഡാജെ: (www.kasargodvartha.com) ഏഴുവയസുകാരിയുടെ ചികിത്സയ്ക്കായി ഒരുനാട് ഒരുമിച്ച് നടത്തുന്ന ധനശേഖരണം നന്മയുടെ പുതിയ അധ്യായം രചിക്കുന്നു. കുമ്പഡാജെ ഗ്രാമപഞ്ചായത് പരിധിയിലെ തലസീമിയ ബാധിച്ച പെൺകുട്ടിക്കാണ് ഇവർ സഹായവുമായി കൈകോർക്കുന്നത്. ഗ്രാമപഞ്ചായത് പ്രസിഡൻറ് ഹമീദ് പൊസോളിഗെ അടക്കമുള്ളവർ വീടുകൾ കയറിയിറങ്ങുന്നു. ഇത് രാഷ്ട്രീയ തുക ശേഖരണത്തിൽ നിന്ന് വ്യത്യസ്തമാണ്. 'ആളുകൾ സംഭാവന നൽകാൻ ഉത്സാഹം കാണിക്കുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അവളുടെ ചികിത്സയ്ക്ക് പണമില്ലെന്ന് നാട്ടുകാർക്കറിയാം', ഹമീദിനെ ഉദ്ധരിച്ച് ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.
പെൺകുട്ടിയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ജൂലൈ 20ന് ബെംഗ്ളൂറിലെ മജുംദാർ-ഷാ മെഡികൽ സെന്ററിൽ നടക്കും. ഏഴാം ക്ലാസ് വിദ്യാർഥിനിയായ മൂത്ത സഹോദരിയാണ് ദാതാവ്. മിക്ക കോശങ്ങളിലും കാണുന്ന പ്രോടീനായ പെൺകുട്ടിയുടെ ഹ്യൂമൻ ല്യൂകോസൈറ്റ് ആന്റിജൻ (HLA) അവളുടെ സഹോദരിയുമായി 100% പൊരുത്തപ്പെടുന്നു. എച്എൽഎയുമായി പൊരുത്തപ്പെടുന്നതിനനുസരിച്ച് വിജയകരമായ മജ്ജ മാറ്റിവയ്ക്കലിന്റെ സാധ്യത വർധിക്കുന്നു.
എന്നാൽ പെൺകുട്ടികളെ ബെംഗ്ളൂറിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്, കോൺക്രീറ്റ് തൊഴിലാളിയായ പിതാവിനും കൂലി തൊഴിലാളിയായ മാതാവിനും ചികിത്സയ്ക്കായി 40 ലക്ഷം രൂപ സ്വരൂപിക്കേണ്ടതുണ്ട്. 'ഇത് ആറ് മാസത്തെ ചികിത്സയാണ്. 20 ലക്ഷം രൂപയെങ്കിലും സമാഹരിച്ചാൽ ഞങ്ങൾ അവരെ ബെംഗ്ളൂറിലേക്ക് കൊണ്ടുപോകും', മുൻ പഞ്ചായത് പ്രസിഡന്റ് ആനന്ദ മൊവ്വാർ പറയുന്നു.
തുക ശേഖരണം ഏകോപിപ്പിക്കാൻ നാട്ടുകാർ ഒരു കമിറ്റി രൂപീകരിച്ചു. എല്ലാ രാഷ്ട്രീയ പാർടികളുടെയും, ആരാധനാലയങ്ങളുടെയും സമീപ പ്രദേശങ്ങളിലെ സ്കൂളുകളുടെയും പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ എന്നിവർ കമിറ്റിയിൽ അംഗങ്ങളാണ്. ബെളിഞ്ച-ബദിയഡ്ക-കാസർകോട് റൂടിൽ ഓടുന്ന 'ബിലാൽ' ബസ് ധനശേഖരണത്തിനായി തിങ്കളാഴ്ച ചാരിറ്റി സർവീസ് നടത്തുന്നു. 'യാത്രക്കാർക്ക് ടികറ്റ് ഉണ്ടാകില്ല, എന്നാൽ യാത്രക്കാർക്ക് ഈ ആവശ്യത്തിനായി എത്ര പണം വേണമെങ്കിലും സംഭാവന ചെയ്യാം', ബസ് ഉടമ മുഹമ്മദ് ശാഫി വ്യക്തമാക്കി.
പഞ്ചായത് അംഗമായ 26 കാരിയായ ആഇശത് മശീദ പി തന്റെ ഒരു മാസത്തെ ഓണറേറിയമായ 8,000 രൂപയും മറ്റൊരു 2,000 രൂപയും ഈ ആവശ്യത്തിനായി സംഭാവന ചെയ്തിട്ടുണ്ട്. കാറഡുക്ക ബ്ലോക് പഞ്ചായത് അംഗങ്ങളായ നളിനി കെ (51), യശോദ എൻ (47) എന്നിവരും ഓണറേറിയം നൽകിയിട്ടുണ്ട്. സ്വന്തം വീടുകളിൽ നിന്ന് പണം സമാഹരിക്കുന്നതിന് തങ്ങളുടെ 272 വിദ്യാർഥികൾക്ക് ഓരോ കവർ വീതം നൽകാൻ പിടിഎ തീരുമാനിച്ചതായി പെൺകുട്ടി പഠിക്കുന്ന ഫാത്വിമ എഎൽപി സ്കൂളിലെ പ്രധാനാധ്യാപിക സിസ്റ്റർ പ്രിസില്ല ഡികുൻഹ പറഞ്ഞു.
600 മീറ്റർ കുത്തനെയുള്ള പാതയിലൂടെയും അയൽവാസിയുടെ സ്ഥലത്ത് കൂടിയും വേണം പെൺകുട്ടിയുടെ വീട്ടിലെത്താൻ. മുത്തശ്ശനും മുത്തശ്ശിയും അവളുടെ കുടുംബവും രണ്ട് അമ്മാവന്മാരുടെ കുടുംബങ്ങളും പങ്കിടുന്ന പെൺകുട്ടിയുടെ ചെറിയ വീട്ടിലേക്ക് റോഡില്ല. നാല് മാസം പ്രായമുള്ളപ്പോഴാണ് പെൺകുട്ടിക്ക് തലസീമിയ ഉണ്ടെന്ന് കണ്ടെത്തിയത്. അന്നുമുതൽ നാലാഴ്ചയിലൊരിക്കൽ രക്തപ്പകർച്ച നടത്തിയിരുന്നു. ഇതിനായി എല്ലാ മാസവും കുടുംബം മൂന്ന് ബസുകളിലും ഒരു ഓടോറിക്ഷയിലും സഞ്ചരിച്ച് മംഗ്ളൂറിലെ വെൻലോക് ജില്ലാ ആശുപത്രിയിൽ എത്തുന്നു. രാത്രി എട്ട് മണിയോടെ അവർ വീട്ടിലേക്ക് മടങ്ങും.
'രക്തപ്പകർച്ചയ്ക്ക് കാലതാമസം ഉണ്ടായാൽ, പെൺകുട്ടിക്ക് പനി വരുന്നു, ഛർദിക്കാൻ തുടങ്ങുന്നു, അവളുടെ മുഖം വിളറി. ലോക് ഡൗൺ കാലത്ത് അവൾ ഒരുപാട് കഷ്ടപ്പെട്ടു. കർണാടക അതിർത്തികൾ അടച്ചിരുന്നു, മൂന്നുപേരും ഒരുമിച്ച് യാത്ര ചെയ്യുന്നത് കണ്ടപ്പോൾ ഇവിടെ പൊലീസ് എപ്പോഴും പ്രശ്‌നമുണ്ടാക്കി. കൂടാതെ ബസ് ഇല്ല, ഓടോറിക്ഷകൾ വരാൻ വിസമ്മതിച്ചു', അച്ഛൻ പറഞ്ഞു.
രക്തം മാറ്റുന്നത് കാസർകോട്ട് ഒരു പരീക്ഷണമാണ്. ഇതിനായി 30 കിലോമീറ്റർ അകലെയുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോകേണ്ടിവന്നു പിതാവിന്. ചികിത്സയിലൂടെ ഈ ദുരിതത്തിൽ നിന്ന് മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം. സംഭാവനകൾ അകൗണ്ട് നമ്പറിലേക്ക് അയക്കാം. Account no. 40413101052286, IFSC: KLGB0040413, Google Pay: 8921968983.
Keywords: Kasaragod, Kerala, News, Kumbadaje, Top-Headlines, Treatment, Natives, Helping Hands, Needs Help, Help, Cash, Pillankatta village in Kerala's Kasaragod walks extra mile to raise Rs 40 lakh for girl's treatment.