ഗൃഹനാഥനെ മരണം തട്ടിയെടുത്തത് കുടുംബസമേതം ഭാര്യവീട്ടിലേക്ക് നോമ്പുതുറയ്ക്ക് പോകുന്നതിനിടെ, ഗുരുതരമായി പരിക്കേറ്റ ഭാര്യയെയും ഭാര്യാസഹോദരിയെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
May 30, 2019, 00:57 IST
ചെറുവത്തൂര്‍: (www.kasargodvartha.com 29.05.2019) പിലിക്കോട് ദേശീയപാതയില്‍ മീന്‍ ലോറി കാറുകളിലിടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥനെ മരണം തട്ടിയെടുത്തത് കുടുംബസമേതം ഭാര്യവീട്ടിലേക്ക് നോമ്പുതുറയ്ക്ക് പോകുന്നതിനിടെ. ബുധനാഴ്ച വൈകീട്ടോടെ ചെറുവത്തൂര്‍ മട്ടലായി ശിവക്ഷേത്രത്തിനു മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ തളിപ്പറമ്പ് സ്വദേശി താജുദ്ധീന്‍ പി ടി പി (40) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഭാര്യാസഹോദരി ബീഫാത്തിമയെയും ഭാര്യ നജ്മയെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പില്‍ നിന്നും കാഞ്ഞങ്ങാട് മീനാപ്പീസിലെ ഭാര്യാവീട്ടിലേക്ക് നോമ്പുതുറ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുടുംബസമേതം ഇവര്‍ സഞ്ചരിച്ച നാനോ കാറില്‍ മീന്‍ ലോറിയിടിക്കുകയായിരുന്നു. അപകടം വരുത്തിയ മീന്‍ ലോറി നാനോ കാറിലിടിച്ച ശേഷം സമീപത്തുണ്ടായിരുന്ന ഇന്നോവ കാറിലും ഇടിച്ചു.
അപകടത്തില്‍ കാറുകളിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ താജുദ്ദീന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പരേതനായ അബൂബക്കറിന്റെയും ഫാത്വിമയുടെയും മകനാണ്. മക്കള്‍: മുഹമ്മദ് ആദില്‍, നിദ ഫാത്തിമ. സഹോദരങ്ങള്‍ റഊഫ്, ഇഖ്ബാല്‍, റൈഹാനത്ത്. മൃതദേഹം വ്യാഴാഴ്ച തളിപ്പറമ്പ് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kerala, Kasaragod, News, Pilicode, National highway, Accident, Accidental-Death, Fish Lorry, Car, Injured, Women, Pilicode accident, 2 Women critically injured.
< !- START disable copy paste -->