Police booked | പിഗ്മി ഏജന്റിനെ തലയ്ക്കടിച്ച് വീഴ്ത്തി പണം കവർന്നതായി പരാതി; പൊലീസ് അന്വേഷണം തുടങ്ങി
Nov 5, 2022, 13:26 IST
ബോവിക്കാനം: (www.kasargodvartha.com) പിഗ്മി ഏജന്റിനെ ആക്രമിച്ച് പണം കവർന്നതായി പരാതി. എട്ടാം മൈൽ സ്വദേശിയും യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ ബോവിക്കാനം ശാഖയിലെ പിഗ്മി ഏജന്റുമായ ഒ കെ രാമകൃഷ്ണനെ (73) തലയ്ക്കടിച്ച് വീഴ്ത്തി പണമടങ്ങിയ ബാഗ് കവർച ചെയ്‌തെന്നാണ് പരാതി. വെളളിയാഴ്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്.
< !- START disable copy paste -->
പരാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിക്കുകളോടെ ചെങ്കള ഇകെ നായനാർ ആശുപത്രിയിൽ കഴിയുന്ന രാമകൃഷ്ണനിൽ നിന്ന് ആദൂർ പൊലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. ബാഗിലുണ്ടായിരുന്ന 20,000 രൂപയാണ് നഷ്ടമായതെന്നും ആളെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Keywords: K asaragod, News, Kerala, Top-Headlines, Bovikanam, Assault, Police, Adhur, Case, Investigation, Hospital, Pigmy collector assaulted; Police booked.
Keywords: K asaragod, News, Kerala, Top-Headlines, Bovikanam, Assault, Police, Adhur, Case, Investigation, Hospital, Pigmy collector assaulted; Police booked.