കപ്പല്‍ വിട്ടയച്ചതായുള്ള ഫോണ്‍വിളിയെത്തി; ഉദുമയിലും കീഴൂരിലും ആഹ്ലാദം
Jul 22, 2013, 18:55 IST
കാസര്‍കോട്: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ വിട്ടയച്ചതായുളള ഫോണ്‍വിളി എത്തിയതോടെ ഉദുമയിലും കീഴൂരിലും ആഹ്ലാദം. കപ്പല്‍ ജീവനക്കാരായ കളനാട്ടെ വസന്തകുമാര്‍ (36), പാലക്കുന്നിലെ ബാബു (34) എന്നിവരാണ് തങ്ങളെ കപ്പല്‍ കൊള്ളക്കാര്‍ വിട്ടയച്ചതായും തങ്ങള്‍ സുരക്ഷിതരാണെന്നും അറിയിച്ചത്.
പശ്ചിമ ആഫ്രിക്കയില്‍ വെച്ചാണ് 20 ഇന്ത്യക്കാരുള്പെടുന്ന കപ്പല്‍ ജൂലൈ 14 ന് കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തത്. എട്ടു ദിവസമായി വസന്തകുമാറിന്റെയും ബാബുവിന്റെയും കുടുംബങ്ങള്‍ ഇവരുടെ മോചനത്തിനായി പ്രാര്‍ത്ഥനയിലായിരുന്നു. ഇരുവരെയും വിട്ടയച്ചത് നാട്ടുകാരെയും ആഹ്ലാദത്തിലാക്കി. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് ഇരുവീട്ടുകാര്‍ക്കും ഫോണ്‍ സന്ദേശമെത്തിയത്.
കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വി ഷിപ്' കമ്പനിയാണ് വസന്തകുമാറിനെയും ബാബുവിനെയും റിക്രൂട്ട് ചെയ്തത്. എംവി കോട്ടണ്‍ എന്ന എണ്ണ ടാങ്കറാണ് കൊള്ളക്കാര്‍ റാഞ്ചിയത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗാബണിലെ ജെന്റില്‍ തുറമുഖത്തിനു സമീപത്തു നിന്നാണ് കപ്പല്‍ തട്ടിയെടുത്തത്.
കപ്പല്‍ നൈജീരിയന്‍ തീരത്തേക്ക് കൊണ്ടുപോയതായി ഉപഗ്രഹദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. എണ്ണ ഊറ്റിയെടുത്ത ശേഷം കൊള്ളക്കാര്‍ കപ്പല്‍ വിട്ടയച്ചതായാണ് സൂചന. മോചനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വസന്തകുമാറും ബാബുവും അറിയിച്ചിട്ടില്ല. തങ്ങള്‍ തുര്‍ക്കി തുറമുഖത്തേക്ക് തിരിച്ചതായാണ് വസന്തകുമാര്‍ അറിയച്ചതെന്ന് വസന്തകുമാറിന്റെ ഭാര്യ പ്രിയ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഉടന്‍തന്നെ നാട്ടിലേക്ക് വരുമെന്നും അറിയിച്ചിട്ടുണ്ട്.
Related News:
സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ 2 കാസര്‍കോട് സ്വദേശികള്‍
'വി ഷിപ്പ്' കപ്പല്‍ അധികൃതര്‍ രേഖയെ വിളിച്ചു; സുരക്ഷയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിച്ചു
Also Read:
സൊമാലിയന്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ വിട്ടയച്ചു
Keywords: Phone-call, Kochi, Natives, Wife, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
പശ്ചിമ ആഫ്രിക്കയില്‍ വെച്ചാണ് 20 ഇന്ത്യക്കാരുള്പെടുന്ന കപ്പല്‍ ജൂലൈ 14 ന് കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്തത്. എട്ടു ദിവസമായി വസന്തകുമാറിന്റെയും ബാബുവിന്റെയും കുടുംബങ്ങള്‍ ഇവരുടെ മോചനത്തിനായി പ്രാര്‍ത്ഥനയിലായിരുന്നു. ഇരുവരെയും വിട്ടയച്ചത് നാട്ടുകാരെയും ആഹ്ലാദത്തിലാക്കി. തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് ഇരുവീട്ടുകാര്‍ക്കും ഫോണ്‍ സന്ദേശമെത്തിയത്.
![]() |
| വസന്ത കുമാറും കുടുംബവും |