Arrested | പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയെന്ന പരാതി; കൊലയടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു, അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു
Oct 3, 2023, 16:50 IST
കാസര്‍കോട്: (KasargodVartha) പെട്രോള്‍ പമ്പില്‍ അക്രമം നടത്തി ഒരു ലക്ഷം രൂപയിലധികം നാശനഷ്ടം വരുത്തിയെന്ന സംഭവവുമായി ബന്ധപ്പെട്ട് കൊലയടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പെട്രോള്‍ പമ്പുടമ നല്കിയ പരാതിയില്‍, കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ മഹേഷിനെ (28) ആണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
കാസര്‍കോട് ടൗണ്‍ പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രി 12.30 മണിയോടെ കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംഗ്ക്ഷനിലെ സി ടി എം പെട്രോള്‍ പമ്പിലാണ് യുവാവ് അക്രമം നടത്തിയത്. പെട്രോള്‍ അടിക്കാന്‍ ബൈകിലെത്തിയ മഹേഷ്, 'പമ്പ് അടച്ച് മെഷീന് ഓഫ് ചെയ്തുവെന്ന്' ജീവനക്കാര്‍ അറിയിച്ചതോടെ പരാക്രമം കാട്ടുകയായിരുന്നു.
പെട്രോള്‍ പമ്പിന് അകത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക് ചവിട്ടുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തശേഷം പ്രതി 65 ലക്ഷം രൂപ വിലവരുന്ന മെഷീനിനും കേടുപാടുകള്‍ വരുത്തി. തുടര്‍ന്ന് ഓഫീസിനകത്തും അക്രമം കാട്ടിയിരുന്നു. പിന്നാലെയാണ് യുവാവിനെതിരെ നടപടിയെടുത്തത്. ഗുരുതരമായ കേസില്‍ ഉള്പെട്ടാല്, ഇയാള്‍ക്കെതിരെ വീണ്ടും കാപ ചുമത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊലപാതകം, വധശ്രമം അടക്കം 20 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷിനെ നേരത്തെ കാപ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയശേഷം, സൈനുല്‍ ആബിദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രശാന്ത് നെല്ക്കളയെ (28) കുത്തിയെന്ന കേസിലും നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസിലും ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് പെട്രോള്‍ പമ്പില്‍ അക്രമം നടത്തിയെന്ന കേസില്‍ യുവാവ് വീണ്ടും അറസ്റ്റിലായത്. മഹേഷ് പെട്രോള്‍ പമ്പില്‍ അക്രമം നടത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.