Bypass Road | 'പെരുമ്പള കടവ് - തെക്കില്‍ ബൈപാസ് റോഡിന് 100 മീറ്റര്‍ ഭാഗത്ത് മാത്രം തടസവാദം'; 80 കോടി രൂപയുടെ പദ്ധതി അനിശ്ചിതത്വത്തില്‍; രാഷ്ട്രീയ പാര്‍ടികള്‍ക്ക് മൗനമെന്നും ആക്ഷേപം
Apr 21, 2023, 16:57 IST
വിദ്യാനഗള്‍: (www.kasargodvartha.com) പെരുമ്പള കടവ് - തെക്കില്‍ ബൈപാസ് റോഡിന് 100 മീറ്റര്‍ ഭാഗത്ത് മാത്രം തടസവാദമെന്ന് പരാതി. പുറമ്പോക്ക് ഭൂമി കൈവശം വെച്ച നാലോ അഞ്ചോ പേര്‍ മാത്രമാണ് ബൈപാസ് റോഡിന് തടസം നില്‍ക്കുന്നതെന്ന് ഒരു വിഭാഗം പ്രദേശവാസികളും റോഡിന് വേണ്ടി രൂപീകരിച്ച വാട്‌സ് ആപ് കൂട്ടായ്മയും ആരോപിക്കുന്നു. ഏതാനും പേര്‍ക്ക് മാത്രമുള്ള എതിര്‍പ്പ് കൊണ്ട് 80 കോടി രൂപയുടെ ബൈപാസ് റോഡ് പദ്ധതി അനിശ്ചിതത്വിലായിരിക്കുകയാണെന്നാണ് ആക്ഷേപം. പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ട രാഷ്ട്രീയ പാര്‍ടികള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മൗനം ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നും കൂട്ടായ്മ പ്രവര്‍ത്തകര്‍ പറയുന്നു.
അതിനിടെ തെക്കിലില്‍ നിര്‍മാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയിലേക്ക് സര്‍വീസ് റോഡിന് വേണ്ടി ഒരു വിഭാഗം ഉപവാസ സമരം നടത്തുന്നതും ചര്‍ചയായിട്ടുണ്ട്. ബൈപാസ് വന്നാല്‍ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് ഇതിന് വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്ക് തൊട്ടടുത്ത് തന്നെയുള്ള ദേശീയപാതയിലേക്ക് സര്‍വീസ് റോഡ് മതിയെന്നും തീരദേശ ബൈപാസ് ആവശ്യമില്ലെന്നുമാണ് ചിലരുടെ നിലപാടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്ഥലം എംഎല്‍എ അഡ്വ. സിഎച് കുഞ്ഞമ്പു അടക്കം ഇവരുമായി ചര്‍ച നടത്തിയെങ്കിലും കൂട്ടാക്കിയില്ല.
തെക്കിലിന് ലഭിക്കേണ്ട കാസര്‍കോട് ബൈപാസ് റോഡിന് വേണ്ടി സമരം ചെയ്യാതെ പുകമറ സൃഷ്ടിക്കാന്‍ സര്‍വീസ് റോഡിന് വേണ്ടി സമരം ചെയ്യുന്നത് പ്രഹസനം ആണെന്നാണ് ബൈപാസ് റോഡിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. 4.5 കിലോമീറ്റര്‍ വരുന്ന ബൈപാസ് റോഡിന് 80 കോടിയിലധികം രൂപ നീക്കിവെച്ചിട്ടുണ്ട്. പല കാരണങ്ങള്‍ പറഞ്ഞ് ചില ആളുകള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ് റോഡ് നിര്‍മാണം നീണ്ട് പോകാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സര്‍വീസ് റോഡിന് വേണ്ടി ഇപ്പോള്‍ ചെയ്യുന്ന സമരത്തിന് പകരം ബൈപാസ് റോഡിന് വേണ്ടി സമരം ചെയ്യുകയാണ് വേണ്ടതെന്ന് പ്രദേശവാസികളില്‍ ചിലര്‍ പറയുന്നു. നിലവിലെ തര്‍ക്കമുള്ള മേഖലയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ ചെയ്യുന്നതെന്നും ഇപ്പോള്‍ റോഡില്ലാത്തതിന്റെ പേരില്‍ വീടുകള്‍ വരെ ആളുകള്‍ ഒഴിവക്കി പോകുന്നതിനെ പറ്റി ആരും ചിന്തിക്കുന്നില്ലെന്നും ഇവര്‍ ആക്ഷേപം ഉന്നയിക്കുന്നു.
ഈ പ്രദേശത്തെ പല സ്ഥലങ്ങളിലും ഇനിയും റോഡ് സൗകര്യം എത്തിയിട്ടില്ല. തുരുത്തി, ബന്താട്, വയലാംകുഴി, പെരുമ്പള, തൂക്കുപാലം ഭാഗത്തുള്ളവര്‍ക്ക് ഒരുപാട് ഉപകാരപ്പെടുന്നതാണ് ഈ ബൈപാസ് റോഡെന്ന് ചൂണ്ടിക്കാണിക്കുന്നു. 17 വര്‍ഷത്തിലധികമായുള്ള തടസം നീക്കാന്‍ ആക്ഷന്‍ കമിറ്റി രൂപവത്കരിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് പലരും മാറി നില്‍ക്കുകയാണെന്നും ആക്ഷന്‍ കമിറ്റി രൂപീകരിക്കുന്നതിന് പകരം രഹസ്യമായി യോഗം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും ബൈപാസിന് വേണ്ടി വാദിക്കുന്നവര്‍ വിമര്‍ശിക്കുന്നു.
ബൈപാസ് റോഡ് വരുമ്പോള്‍ നഷ്ടപരിഹാര തുക അടക്കം 86 കോടി നീക്കി വെച്ചിട്ടുണ്ട്. ഒരു കിലോമീറ്ററിന് 21 കോടിയലധികം രൂപയാണുളളത്. ഇതില്‍ തന്നെ നഷ്ടപരിഹാര തുക ഉള്‍പെട്ടിട്ടുണ്ടെന്നും എന്നിട്ടും നഷ്ടപരിഹാര തുകയുടെ പേര് പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചില വികസന വിരോധികളെന്നും പ്രദേശവാസികളില്‍ ചിലര്‍ കുറ്റപ്പെടുത്തുന്നു. ഈ റോഡ് യാഥാര്‍ഥ്യമായാല്‍ പെരുമ്പളയെ ചന്ദ്രഗിരിപാലം വരെ ബന്ധിപ്പിക്കുന്ന റോഡ് കൂടി പൂര്‍ത്തീകരിക്കാന്‍ പറ്റുമെന്ന് മുന്‍ എംഎല്‍എ കെ കുഞ്ഞിരാമനും, നിലവിലെ എംഎല്‍എ സി എച് കുഞ്ഞമ്പു അടക്കമുള്ളവരും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. റോഡ് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ തടസം നില്‍ക്കുകയാണെന്ന് സിഎച് കുഞ്ഞമ്പു എംഎല്‍എ തന്നെ ഫേസ്ബുക് പോസ്റ്റില്‍ നേരത്തെ പറഞ്ഞിരുന്നു.

Keywords: Bypass-Road, Perumbala-News, Thekkil-News, Kerala News, Malayalam News, Kasaragod News, Perumbala Kadavu - Thekkil Bypass Road, Allegation, Perumbala Kadavu - Thekkil Bypass road project in limbo.
< !- START disable copy paste --> 