city-gold-ad-for-blogger

Wild Boar | ഓടികൊണ്ടിരുന്ന സ്‌കൂടറില്‍ പന്നിയിടിച്ചു; പരുക്കേറ്റ 43 കാരന് ദാരുണാന്ത്യം

പെരിയ: (www.kasargodvartha.com) ഓടികൊണ്ടിരുന്ന സ്‌കൂടറില്‍ പന്നിയിടിച്ചതിനെ തുടര്‍ന്ന് പരുക്കേറ്റ യുവാവിന് ദാരുണാന്ത്യം. ഇടിയില്‍ വാഹനം അകലേക്ക് തെറിച്ചുവീണു. പെരിയ വില്ലാരം പതിയിലെ പരേതരായ രാമന്‍ -മാധവി ദമ്പതികളുടെ മകന്‍ കെ വി ബാബു എന്ന മഠത്തില്‍ ബാബു(43)വാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ പെരിയ ചെക്കിപ്പള്ളത്ത് വെച്ചാണ് കാട്ടുപന്നി സ്‌കൂടറില്‍ ഇടിച്ചത്. ഈ സമയം, കാറില്‍ വരികയായിരുന്ന യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രടറി രാകേഷ് പെരിയയും അനീഷ് കല്യോട്ടും സംഭവം കണ്ട് ഉടന്‍ തന്നെ കാര്‍ നിര്‍ത്തി. തൊട്ടടുത്ത വീട്ടുകാരെ അറിയിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.


Wild Boar | ഓടികൊണ്ടിരുന്ന സ്‌കൂടറില്‍ പന്നിയിടിച്ചു; പരുക്കേറ്റ 43 കാരന് ദാരുണാന്ത്യം

പുല്ലൂര്‍ പെരിയ പഞ്ചായതിന്റെ ആംബുലന്‍സ് വരുത്തി ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികില്‍സയ്ക്കിടെ തിങ്കളാഴ്ച അര്‍ധരാത്രിയോടെ മരണം സംഭവിച്ചു. 

മറിഞ്ഞ സ്‌കൂടറില്‍ പന്നിയുടെ കുത്തേറ്റ പാടും രോമങ്ങളും കണ്ടെത്തി. കുമ്പളയിലെ ബാറ്ററി കടയില്‍ ജീവനക്കാരനായ ബാബു ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് പന്നിയുടെ മുന്നില്‍പെട്ടത്.


Wild Boar | ഓടികൊണ്ടിരുന്ന സ്‌കൂടറില്‍ പന്നിയിടിച്ചു; പരുക്കേറ്റ 43 കാരന് ദാരുണാന്ത്യം

മൃതദേഹം ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അവിവാഹിതനാണ് മരിച്ച ബാബു. സഹോദരങ്ങള്‍: കെ വി നാരായണന്‍, ശാരദ. 

Keywords: News, Kerala, Kerala-News, Periya, Youth, Died, Scooter, Wild Boar, Attack, Malayalam-News,Top-Headlines, Periya: Youth died after his scooter hits by Wild Boar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia