city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Suspended | വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ പെരിയ കേന്ദ്ര സര്‍വകലാശാല അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു; പിന്നില്‍ ഗൂഡാലോചനയെന്ന് പ്രൊഫസര്‍; ആരോപണങ്ങള്‍ വ്യാജമെന്നും വിശദീകരണം

പെരിയ: (KasargodVartha) വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഇന്‍ഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി ഇഫ്തികര്‍ അഹ്മദിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര പരാതി സമിതിയുടെ പ്രാഥമികാന്വേഷണത്തിന് പിന്നാലെയാണ് നടപടി.
        
Suspended | വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ പെരിയ കേന്ദ്ര സര്‍വകലാശാല അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു; പിന്നില്‍ ഗൂഡാലോചനയെന്ന് പ്രൊഫസര്‍; ആരോപണങ്ങള്‍ വ്യാജമെന്നും വിശദീകരണം

പരാതിയെത്തുടര്‍ന്ന് രണ്ടാഴ്ചയായി അധ്യാപകനെ ക്ലാസെടുക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. സസ്‌പെന്‍ഷന്‍ നടപടിയുടെ കാലയളവില്‍ മുന്‍കൂട്ടി അനുമതിയില്ലാതെ സര്‍വകലാശാല ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. കെ സി ബൈജു നല്‍കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ 13നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഇന്റേണല്‍ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ ഒരു വിദ്യാര്‍ഥിനി ബോധംകെട്ട് വീണതായും വിവരം അറിഞ്ഞെത്തിയ അധ്യാപകന്‍, വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി മോശമായി സ്പര്‍ശിച്ചുവെന്നുമാണ് പരാതി. പിന്നാലെ 40 ഓളം പരാതികളും ഇതേ അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ വിസിക്ക് നല്‍കിയതായും റിപോര്‍ടുണ്ട്.

അതേസമയം പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നും അധ്യാപകന്‍ ഡോ. ബി ഇഫ്തികര്‍ അഹ്മദ് പ്രതികരിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്ന് ഡ്രിപ് എടുത്ത തിരിച്ചെത്തിയ പെണ്‍കുട്ടിയെയും കൂട്ടിന് പോയ രണ്ട് ഗവേഷക വിദ്യാര്‍ഥിനികളെയും ഡ്രൈവര്‍ കാംപസിനകത്തെ ഹെല്‍ത് സെന്ററിലേക്കാണ് തിരിച്ചെത്തിച്ചതെന്നും ശേഷം മെഡികല്‍ ഓഫീസര്‍ പെണ്‍കുട്ടിയെ മാത്രമായി അവരുടെ കാബിനില്‍ കയറ്റി വാതിലടച്ച് അരമണിക്കൂറിലേറെ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
         
Suspended | വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ പെരിയ കേന്ദ്ര സര്‍വകലാശാല അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു; പിന്നില്‍ ഗൂഡാലോചനയെന്ന് പ്രൊഫസര്‍; ആരോപണങ്ങള്‍ വ്യാജമെന്നും വിശദീകരണം

ശേഷം വാതില്‍ തുറന്ന് പുറത്തിരിക്കുകയായിരുന്ന ഗവേഷക വിദ്യാര്‍ഥികളെ അകത്തേക്ക് ക്ഷണിച്ച് 'നിങ്ങള്‍ പൊയ്‌ക്കോളൂ, കുട്ടിയെ ഞാന്‍ കുറച്ച് നേരം കൂടി ഒബ്‌സര്‍വേഷനില്‍ ഇരുത്തിയ ശേഷം ഹോസ്റ്റലിലേക്ക് പറഞ്ഞയച്ചോളാം' എന്ന് പറഞ്ഞുവെന്ന് ഗവേഷക വിദ്യാര്‍ഥി എന്നോട് പറഞ്ഞിരുന്നു. ആ സമയം അസുഖത്തിലായിരുന്ന പെണ്‍കുട്ടി ഒരു ചെയറില്‍ ഇരുന്ന് കരയുകയായിരുന്നു എന്നും പറഞ്ഞിരുന്നു.
ഇവിടെയാണ് തനിക്കെതിരെയുള്ള ഗൂഡാലോചന ആരംഭിച്ചതെന്നാണ് സംശയിക്കുന്നതും അധ്യാപകന്‍ പറഞ്ഞു. ഡോക്ടര്‍ക്ക് തന്നോട് ചില കാരണങ്ങള്‍ കൊണ്ട് മുമ്പ് ദേഷ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Complaint, Malayalam News, Central University, Kerala News, Kasaragod News, Periya Central University, Periya Central University suspends professor.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia