city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

ചീമേനി: (KasargodVartha) ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടപ്പെട്ട ബാങ്ക് ജീവനക്കാരൻ താൻ സ്വപ്നം കണ്ട സൈനിക ജീവിതം വീട്ടിൽ ആർമി മ്യൂസിയമാക്കി മാറ്റി. ഇതുകാണാൻ ഇപ്പോൾ ആളുകൾ ഒഴുകുകയാണ്. ചീമേനി കുണ്ടിയം സ്വദേശി എം പി മധു (52) വാണ് വേറിട്ട പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായിരിക്കുന്നത്. ഇൻഡ്യൻ പട്ടാളത്തിന്റെ യൂണിഫോം ധരിക്കാൻ ആഗ്രഹിച്ച മധുവിന് പക്ഷേ മെഡികൽ ടെസ്റ്റിൽ വിജയിക്കാൻ കഴിയാതെ വന്നപ്പോഴാണ് മ്യൂസിയം യാഥാർഥ്യമാക്കാൻ തീരുമാനിച്ചത്.
  
Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

ഇൻഡ്യൻ സൈന്യത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചും 20-ാം നൂറ്റാണ്ടിൽ നടന്ന യുദ്ധങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് ഉൾക്കാഴ്ച നൽകുന്ന തരത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. സൈന്യവുമായി ബന്ധപ്പെട്ട സ്മരണകൾ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം. രാഷ്ട്രത്തെ സേവിക്കുന്നതിനുള്ള സൈന്യത്തിൻ്റെ പ്രതിബദ്ധതയിൽ മധു ആവേശത്തോടെയാണ് മ്യൂസിയം യാഥാർഥ്യമാക്കിയത്. പ്രീ-ഡിഗ്രിക്ക് പഠിക്കുമ്പോൾ, 1991 ലെ ഗൾഫ് യുദ്ധവുമായി ബന്ധപ്പെട്ട പത്രങ്ങളിൽ നിന്നുള്ള ഫോടോകളും ലേഖനങ്ങളും സമാഹരിക്കാൻ തുടങ്ങിയതാണ് വഴിത്തിരിവായത്.
  
Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

ഇറാഖ് യുദ്ധം, കുവൈറ്റ് യുദ്ധം, കാർഗിൽ യുദ്ധം, വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം, പലസ്തീൻ യുദ്ധം, കൊറോണ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും മധു ആൽബമാക്കി സൂക്ഷിച്ചു. ആൽബം ഉപയോഗിക്കാതെ വെറുതെ വെച്ചാൽ നശിച്ചുപോകുമെന്ന് മനസിലാക്കി കൂടുതൽ കാര്യങ്ങൾ ഉൾക്കൊളിച്ചുള്ള മ്യൂസിയമാക്കി മാറ്റുന്നതിലേക്ക് ചിന്ത എത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി പട്ടാളത്തിൽ നിന്ന് വിരമിച്ച ചലചിത്ര നടനും സംവിധായകനുമായ മേജർ രവിയെ ബന്ധപ്പെട്ടു. അദ്ദേഹത്തിൻ്റെ സഹായത്തോടെ മദ്രാസ് റെജിമെന്റുമായി ബന്ധപ്പെടാൻ അവസരമുണ്ടായി.
  
Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

അവർ മധുവിനെയും കുടുംബത്തെയും തമിഴ്‌നാട്ടിലെ വെല്ലിംഗ്ടണിലേക്ക് ക്ഷണിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ അകാഡമിയിലെ മ്യൂസിയവും പരേഡ് മൈതാനവും കാണിച്ചുതന്നപ്പോൾ തന്റെ വീട്ടിലും മ്യൂസിയം എന്ന സ്വപ്‌നത്തിന് മധു വിത്തുപാകി. വീട്ടിലേക്ക് മടങ്ങിയ ശേഷം അദ്ദേഹം സുഹൃത്തുക്കളെയും അവരുടെ പരിചയക്കാരെയും സമീപിച്ചു സൈന്യവുമായി ബന്ധപ്പെട്ട സാമഗ്രികൾ ശേഖരിക്കാൻ തുടങ്ങി. ഇപ്പോൾ വീട്ടിലെ രണ്ട് മുറികളിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളും പൊതുജനങ്ങളും മറ്റും ഇത് കാണാൻ എത്തുന്നു.
  
Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

കര, നാവിക, വ്യോമസേനയുടെ യൂണിഫോമുകൾ, സൈന്യം ഉപയോഗിക്കുന്ന ബാഗുകൾ, ബാഡ്ജുകൾ, വിവിധ ഉപയോഗ വസ്തുക്കൾ തുടങ്ങിയവയൊക്കെ ഇവിടെയുണ്ട്. കൂടാതെ, തോക്കുകളുടെയും പർവതങ്ങളുടെയും മോഡലും മധു നിർമിച്ചിട്ടുണ്ട്. നാഗസാക്കിയിൽ വർഷിച്ച ഫാറ്റ് മാൻ അണുബോംബിന്റെയും ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് ബോംബിൻ്റെയും മോഡലുകളാണ് അവയിൽ ഏറ്റവും ശ്രദ്ധേയം. പട്ടാളത്തോടുള്ള മധുവിന്റെ സ്നേഹം കണ്ടറിഞ്ഞ മദ്രാസ് റെജിമെന്റിലെ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് എല്ലാ പിന്തുണയും ആദരവും നൽകി.
  
Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

അടുത്തിടെ മദ്രാസ് റെജിമെന്റിലെ ഉദ്യോഗസ്ഥർ മധുവിന്റെ വീട്ടിലും സന്ദർശനത്തിന് എത്തിയിരുന്നു. അധ്യാപകരാണ്, പ്രത്യേകിച്ച് സാമൂഹ്യ ശാസ്ത്ര അധ്യാപകരാണ് തന്നിൽ രാജ്യസ്‌നേഹം നിറച്ചതെന്ന് മധു പറയുന്നു. സൈനികരുടെ കടമകളും ഉപയോഗിക്കുന്ന ഉപകരണങ്ങളും സമാധാനപാലനത്തിൻ്റെ പ്രാധാന്യവും ജനങ്ങളെ പഠിപ്പിക്കുക എന്ന ലക്ഷ്യമാണ് മ്യൂസിയം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മധു വ്യക്തമാക്കി. ഇത് കൂടാതെ, ഇൻഡ്യൻ സൈന്യത്തെക്കുറിച്ചും യുദ്ധത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുന്നതിനായി സ്കൂളുകളിൽ ഫോടോ പ്രദർശനങ്ങളും മറ്റും മധു നടത്തിവരുന്നുണ്ട്.
  
Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു
    
Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

Military museum | ഇൻഡ്യൻ പട്ടാളത്തെ അത്രയ്ക്കിഷ്ടം! ബാങ്ക് ജീവനക്കാരൻ വീട്ടിൽ ഒരുക്കിയ സൈനിക മ്യൂസിയം കാണാൻ ആളുകൾ ഒഴുകുന്നു

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, People visits bank employee's home to see military museum.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia