city-gold-ad-for-blogger
Aster MIMS 10/10/2023

Demands | പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ആരാഞ്ഞ് എംപിയിട്ട പോസ്റ്റിൽ നായ്മാർമൂലയിലെ മേൽപാലം മുതൽ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങൾ; എല്ലാം പൊള്ളുന്ന യാഥാർഥ്യങ്ങൾ

കാസർകോട്: (KasargodVartha) ഡിസംബർ നാല് മുതൽ 22 വരെ നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ആരാഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയിട്ട പോസ്റ്റിൽ നായ്മാർമൂലയിലെ മേൽപാലം മുതൽ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങൾ. എല്ലാം ജനങ്ങളുടെ പൊള്ളുന്ന യാഥാർഥ്യങ്ങളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. ഏറ്റവും കൂടുതൽ ഉന്നയിക്കപ്പെട്ടത് നായ്മാർമൂലയിലെ മേൽപാല വിഷയമായിരുന്നു.

Demands | പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ആരാഞ്ഞ് എംപിയിട്ട പോസ്റ്റിൽ നായ്മാർമൂലയിലെ മേൽപാലം മുതൽ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങൾ; എല്ലാം പൊള്ളുന്ന യാഥാർഥ്യങ്ങൾ

മേൽപാലത്തിന്റെ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാക്കിയാൽ എംപിയെ പുലിക്കുട്ടിയെന്ന് വിളിക്കുമെന്നാണ് ഒരാളുടെ കമന്റ്. 220 ദിവസമായി മേൽപാലത്തിനായി ആക്ഷൻ കമിറ്റി സമരം തുടങ്ങിയിരിക്കുകയാണെന്ന് സഫ്‌വാൻ ചപ്പു എന്ന ഉപയോക്താവ് പറഞ്ഞു. പകൽ സമയത്ത് തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ കൂടി വേണ്ടതിന്റെ ആവശ്യകത പ്രേംജിത് ഓച്ചിറ വ്യക്തമാക്കുന്നു. പരശുറാം എക്സ്പ്രസിന്റെ കാര്യം വളരെ കഷ്ടമാണെന്നും പ്രേംജിത് പറയുന്നു.

ജില്ലാ ആസ്ഥാനത്ത് സ്റ്റാംപ് വെൻഡർ നിർത്തലാക്കിയിട്ട് രണ്ട് മാസം കഴിഞ്ഞെന്നും പ്രശ്‌നം പരിഹരിക്കുമെന്ന് എംപി ഉറപ്പ് നൽകിയ കാര്യം ബി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടുന്നു. വൈകുന്നേരം ആറ് മണിക്ക് ശേഷം കോഴിക്കോട്ട് നിന്ന് കാസർകോട്ടേക്ക് ട്രെയിൻ ഒന്നും ഓടുന്നില്ലെന്നും നിലവിൽ കണ്ണൂർ വരെയുള്ള എക്സിക്യൂടീവ് എക്സ്പ്രസ് കാസർകോട് വരെ നീട്ടുന്നതിന് നടപടി ഉണ്ടാവണമെന്നും അബ്ദുല്ലത്വീഫ് എന്നയാൾ ആവശ്യപ്പെട്ടു.

ട്രെയിൻ വിഷയത്തെ കുറിച്ച് നിർബന്ധമായും പാർലമെന്റിൽ ഉന്നയിക്കണമെന്ന് അനീസ് അബ്ദുല്ല അനു ആവശ്യപ്പെട്ടു. സംസ്ഥാന ഗവൺമെന്റുകൾ പരിഹരിക്കേണ്ട പ്രശ്നങ്ങൾ വരെ എംപിയുടെ കമന്റ് ബോക്സിലുണ്ട്. ജില്ലാ - താലൂക് ഓഫീസിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് മറ്റൊരു ആവശ്യം. വിദ്യാഭ്യാസം തുടങ്ങേണ്ടുന്ന സമയത്ത് തന്നെ കുട്ടികൾക്ക് ട്രാഫിക് നിയമങ്ങൾ അറിയേണ്ടത് അത്യാവശ്യമാണെന്നും അതിനാൽ സ്‌കൂൾ സിലബസിൽ ട്രാഫിക് നിയമങ്ങൾ പാലിക്കാൻ അവസരം ഉണ്ടാക്കണമെന്നുമാണ് രാജീവൻ പള്ളിപ്പുറം ആവശ്യപ്പെടുന്നത്.

Demands | പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ആരാഞ്ഞ് എംപിയിട്ട പോസ്റ്റിൽ നായ്മാർമൂലയിലെ മേൽപാലം മുതൽ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങൾ; എല്ലാം പൊള്ളുന്ന യാഥാർഥ്യങ്ങൾ

എയിംസ് കാസർകോടിന് കിട്ടാൻ പലതും ചെയ്യാൻ സാറിന് സാധിച്ചാൽ കാസർകോട്ടെ ജനങ്ങൾ എന്നും കടപ്പെട്ടിരിക്കുമെന്നും വരും തലമുറയ്ക്ക് വേണ്ടി അതൊരു കയ്യൊപ്പായി മാറുമെന്നും ശറഫ് ത്വയ്ബ പറയുന്നു. കേന്ദ്ര വെട്ടിക്കുറച്ച ഇനത്തിൽ കിട്ടാനുള്ള 57,400 കോടിയെ പറ്റി ഒന്ന് പറയണമെന്നും ജി എസ് ടി നഷ്ടപരിഹാരം 12 000 കോടിയും റവന്യൂ കമ്മി ഗ്രാന്റ് 8400 കോടിയും വായ്പാ വെട്ടിക്കുറച്ചത് 19,000 കോടിയും നികുതി വിഹിതം കുറഞ്ഞതിനാൽ 18000 കോടിയും ലഭിക്കാനുണ്ടെന്ന് ആർ ഡി സൗരവ് എന്ന ഉപയോക്താവ് എംപിയോട് പറയുന്നു.

Keywords: News, Kerala, Kasaragod, Rajmohan Unnithan, Lok Sabha, Facebook Post, Demands, People, Train, Traffic Rules, People raised many demands on MP's Facebook post.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia