city-gold-ad-for-blogger

Housewife Died | ഇടുക്കിയില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; 5 പേര്‍ക്ക് പരുക്ക്

ഇടുക്കി: (www.kasargodvartha.com) പീരുമേട് ദേശീയപാതയില്‍ വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. കാറിനുളളില്‍ കുടുങ്ങിപ്പോയ ഉപ്പുതറ പുളിങ്കട്ട ചാത്തനാട്ട് സോമിനി (57) ആണ് മരിച്ചത്. സംഭവം നടന്ന് 40 മിനുറ്റ് കഴിഞ്ഞാണ് സോമിനിയെ വാഹനത്തില്‍നിന്ന് പുറത്തെടുക്കാനായത്.

കട്ടപ്പന സ്വദേശികളും കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായ ബിബിന്‍ (35) ദിവാകരനും കുടുംബവുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ ബിബിനെ കൂടാതെ ഭാര്യ അനുഷ്‌ക (31), ഇവരുടെ മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്‌കയുടെ മാതാവ് ഷീല (52) എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

അനുഷ്‌കയെയും ഷീലയെയും കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിബിന്‍അനുഷ്‌ക ദമ്പതികളുടെ വീട്ടുജോലിക്കാരിയാണ് മരിച്ച സോമിനി. ഞായറാഴ്ച (13.8.2023) രാത്രി 7ന് ആണ് അപകടം. വൈകിട്ട് പെയ്ത കനത്ത മഴ മൂലമാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് നിഗമനം. 

പാഞ്ചാലിമേട് സന്ദര്‍ശിച്ച് കട്ടപ്പനയിലേക്ക് മടങ്ങുന്നതിനിടെ കുഞ്ഞിന് കുറുക്ക് കൊടുക്കാനാണ് വാഹനം നിര്‍ത്തിയത്. ഈ സമയത്താണ് മലമുകളില്‍ നിന്നു പാറക്കല്ലുകളും മണ്ണും കാറിന് മുകളിലേക്ക് പതിച്ചത്.

പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അഗ്‌നിരക്ഷാസേനയും പൊലീസുമെത്തി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പാറക്കല്ലുകള്‍ നീക്കം ചെയ്തത്. സോമിനിയുടെ ഭര്‍ത്താവ്: പ്രദീപ്. മക്കള്‍: നീതു, അനു, സുനു.

Housewife Died | ഇടുക്കിയില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; 5 പേര്‍ക്ക് പരുക്ക്


Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Peermade, Sand, Rock, Car, Tragic Death, Housewife, Peermade: Sand and rock fell on top of the car; tragic death for housewife.




Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia