Fraud Allegation | പീസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാനെതിരെ കോടികളുടെ തട്ടിപ്പ് പരാതി

● കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിന് വേണ്ടി പി.കെ.സി. സുലൈമാൻ 48 പേരിൽ നിന്നും പണം സ്വീകരിച്ചു.
● 2015-ൽ ആരംഭിച്ച നിർമ്മാണം അവസാന ഘട്ടത്തിൽ നിലച്ചു.
● ആയിരങ്ങൾ മുതൽ കോടികൾ വരെ ഇതിനായി പലരിൽ നിന്നും മുതൽമുടക്ക് സ്വീകരിച്ചു.
● സംരംഭം കടക്കെണിയിലായതിനെ തുടർന്ന് കൺവെൻഷൻ സെന്റർ വിറ്റ് എല്ലാവർക്കും പണം നൽകാമെന്ന് ഉറപ്പ് നൽകി.
തൃക്കരിപ്പൂർ: (KasargodVartha) പീസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ പി.കെ.സി. സുലൈമാനെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി നിരവധി പേർ രംഗത്ത്. കച്ചവട ആവശ്യത്തിനായി 48 പേരിൽ നിന്നും 14.5 കോടി രൂപ വാങ്ങി വഞ്ചിച്ചതായാണ് പരാതിക്കാർ ആരോപിക്കുന്നത്.
സർഗോൺ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിൽ തൃക്കരിപ്പൂർ ആയറ്റിയിൽ സർഗോൺ കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിന് വേണ്ടി പി.കെ.സി. സുലൈമാൻ 48 പേരിൽ നിന്നായി പണം സ്വീകരിച്ചിരുന്നു. 2015-ൽ ആരംഭിച്ച കൺവെൻഷൻ സെൻ്ററിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ നിലച്ചു. ആയിരങ്ങൾ മുതൽ കോടികൾ വരെ ഇതിനായി പലരിൽ നിന്നും പി കെ സി സുലൈമാൻ മുതൽമുടക്ക് സ്വീകരിച്ചതായാണ് പറയുന്നത്.
സംരംഭം കടക്കെണിയിലായതിനെ തുടർന്ന് കൺവെൻഷൻ സെന്റർ വിറ്റ് എല്ലാവർക്കും പണം നൽകാമെന്ന് സുലൈമാൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനം പാലിക്കാതെ വന്നതോടെയാണ് നിക്ഷേപം നടത്തി വഞ്ചിതരായവർ പരസ്യ പ്രതിഷേധത്തിന് തയ്യാറായത്. പണം തിരിച്ചുചോദിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
കൺവെൻഷൻ സെന്ററിന്റെ നിർമ്മാണ കരാർ ഏറ്റെടുത്ത കരാറുകാരനും 21 ലക്ഷം രൂപ ലഭിക്കാനുണ്ട്. അവസാന ഘട്ടത്തിൽ വീട് പണയം വെച്ച് പണി പൂർത്തിയാക്കാൻ ശ്രമിച്ച കരാറുകാരന്റെ വീട് ഇപ്പോൾ ജപ്തി ഭീഷണിയിലാണ്.
പണം ലഭിക്കാനുള്ളവർ പീസ് ഇന്റർനാഷണൽ സ്കൂളിനു മുന്നിലും സർഗോൺ കൺവെൻഷൻ സെന്ററിനു മുന്നിലും പ്ലക്കാർഡുകളുമായി പ്രതിഷേധ പ്രകടനം നടത്തി. രേഖാമൂലം നൽകിയ കരാർ പാലിക്കാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി.
ഈ വാർത്ത പങ്കിടുകയും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക!
P.K.C. Sulaiman, chairman of Peece International School, is accused of a ₹14.5 crore financial fraud involving a stalled convention center project.
#PeeceSchool #FinancialFraud #PKCSulaiman #KochiNews #KeralaNews #FraudAllegations