city-gold-ad-for-blogger
Aster MIMS 10/10/2023

PDP | സാധാരണക്കാരുടെ യാത്രാ സൗകര്യം കൊട്ടിയടച്ച് കൊണ്ടാവരുത് കേരളത്തിലെ ദേശീയപാത വികസനമെന്ന് പിഡിപി; ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം; പാര്‍ടി പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com) സാധാരണക്കാരുടെ യാത്രാ സൗകര്യം കൊട്ടിയടച്ച് കൊണ്ടാവരുത് കേരളത്തിലെ ദേശീയപാത വികസനം പൂര്‍ത്തിയാക്കേണ്ടതെന്ന് പിഡിപി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്തോളം സ്ഥലങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. തലപ്പാടി മുതല്‍ നീലേശ്വരം വരെയുള്ള രണ്ട് റീചുകള്‍ മാത്രം എടുത്താല്‍ നായ്മാര്‍മൂല, ബേവിഞ്ച തുടങ്ങിയ സ്ഥലങ്ങളിലെ വിഷയം ഏറ്റവും ഗൗരവകരമാണ്.
    
PDP | സാധാരണക്കാരുടെ യാത്രാ സൗകര്യം കൊട്ടിയടച്ച് കൊണ്ടാവരുത് കേരളത്തിലെ ദേശീയപാത വികസനമെന്ന് പിഡിപി; ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം; പാര്‍ടി പ്രക്ഷോഭത്തിലേക്ക്

തെക്കില്‍ ഭാഗത്ത് അപ്രോച് റോഡ് തന്നെ ഇല്ല എന്നതും തലതിരിഞ്ഞ പ്ലാനിംഗിന്റെ ഉദാഹരണമാണ്. ഈ വിഷയത്തില്‍ നിലവിലെ സമരസമിതികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരം നല്‍കണം. വികസനം ആവശ്യമാണ്. എന്നാല്‍ സാധാരണക്കാരുടെ കഞ്ഞിയില്‍ മണ്ണിട്ട് കൊണ്ടാവരുത്. അവരുടെ ആവശ്യം തികച്ചും ന്യായമാണെന്നും പിഡിപി ഈ വിഷയത്തില്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജെനറല്‍ സെക്രടറി അജിത് കുമാര്‍ ആസാദ്, ജില്ലാ പ്രസിഡന്റ് എസ്എം ബശീര്‍ കുഞ്ചത്തൂര്‍, യൂനുസ് തളങ്കര, കെപി മുഹമ്മദ് ഉപ്പള, ഫാറൂഖ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
      
PDP | സാധാരണക്കാരുടെ യാത്രാ സൗകര്യം കൊട്ടിയടച്ച് കൊണ്ടാവരുത് കേരളത്തിലെ ദേശീയപാത വികസനമെന്ന് പിഡിപി; ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം; പാര്‍ടി പ്രക്ഷോഭത്തിലേക്ക്

Keywords: PDP, NH Work, Protest, Manjeshwar, Kerala News, Kasaragod News, Malayalam News, PDP says that national highway development in Kerala should not block the travel facility of common people.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL