Probe | വൈദിക വൃത്തിക്കിടെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവ വൈദികന്‍ മരിച്ചു; മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ പയ്യന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി
Dec 14, 2023, 15:18 IST
പയ്യന്നൂര്‍: (KasargodVartha) ദേവാലയത്തില്‍ വൈദിക വൃത്തിക്കിടെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ യുവ വൈദികന്‍ ചികിത്സയ്ക്കിടെ മരിച്ചു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ പയ്യന്നൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
ദിവസങ്ങള്‍ക്ക് മുമ്പ് കിട്ടിയ ഊമക്കത്തിന് പിന്നാലെയാണ് യുവ വൈദികനെ വിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതെന്നാണ് വിവരം. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സക്കിടെ ബുധനാഴ്ച (13.12.2023) ഉച്ചക്ക് 2.30 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. തുടര്‍ന്ന് വൈദികന്റെ സഹോദരി പുത്രിയുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ ചികിത്സക്കിടെ ആശുപത്രിയിലെ ഡോക്ടറോട് ജീവനൊടുക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍ തനിക്ക് ലഭിച്ച ഊമക്കത്താണെന്ന് മൊഴി നല്‍കിയ വിവരം പുറത്തുവന്നിട്ടുണ്ട്. എസ് ഐ അനില്‍ ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് എറണാകുളത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കേസെടുത്ത് പൊലീസ് വൈദീകന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി.
അതേസമയം, പയ്യന്നൂരിന് സമീപത്തെ ദേവാലയത്തിലെ വൈദികന്റെ മരണം ഇടവകയിലും പ്രദേശവാസികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. ചിലര്‍ നടത്തിയ ഗൂഢാലോചനയില്‍ പടച്ചുണ്ടാക്കിയ ആരോപണത്തില്‍ മാനസികമായി തകര്‍ന്ന യുവ വൈദികന്‍ ഒടുവില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.