city-gold-ad-for-blogger

Found Dead | കാണാതായ ചുമട്ടു തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: (www.kasargodvartha.com) കാണാതായ പെരുമ്പയിലെ ചുമട്ടു തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. എടാട്ടെ കെ രാഘവന്‍- കെ മാധവി ദമ്പതികളുടെ മകന്‍ കൊയക്കല്‍ ബിജു(48)വിനെയാണ് ചൊവ്വാഴ്ച രാവിലെ പയ്യന്നൂര്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബിജുവിനെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് ഭാര്യ ടി ബിന്ദുവിന്റെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ എടാട്ട് പി ഇ എസ് എസ് സ്‌കൂളിന് സമീപം ഇദ്ദേഹത്തിന്റെ സ്‌കൂടര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മക്കള്‍: അക്ഷയ്, അനഘ. സഹോദരങ്ങള്‍: ബീന, ബിനേഷ്. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Found Dead | കാണാതായ ചുമട്ടു തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


Keywords: News, Kerala, Kerala-News, Payyanur, Missing, Porter, Found Dead, Labour, Malayalam-News, Top-Headlines, Payyanur: Missing Porter Found Dead.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia