city-gold-ad-for-blogger

Wild Elephant | ചിറ്റാറില്‍ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

പത്തനംതിട്ട: (www.kasargodvartha.com) ചിറ്റാര്‍ മണ്‍പിലാവില്‍ കൃഷിയിടത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഏതാണ്ട് 50 വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. ചൊവ്വാഴ്ച (11.09.2023) വൈകിട്ടോടെ ഒരു വ്യക്തിയുടെ പുരയിടത്തിലാണ് കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

കണ്ടെത്തുമ്പോള്‍ ആന ഇടയ്ക്കിടെ കാലുകള്‍ ചലിപ്പിക്കുന്നുണ്ടായിരുന്നു. മറ്റ് ശരീരഭാഗങ്ങള്‍ അനക്കാന്‍ കഴിയാത്തനിലയിലായിരുന്നു. പ്രദേശവാസികളും വനംവകുപ്പ് അധികൃതരും വെള്ളവും ഭക്ഷണവും നല്‍കാന്‍ ശ്രമിച്ചെങ്കിലും ആന അതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. രാത്രി എട്ടുമണിയോടെ സ്ഥലത്തെത്തിയ വെറ്റിനറി സംഘം നടത്തിയ പരിശോധനയിലാണ് കാട്ടാന ചരിഞ്ഞതായി സ്ഥിരീകരിച്ചത്.

പോസ്റ്റുമോര്‍ടം നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമേ എന്താണ് മരണകാരണം എന്നത് വ്യക്തമാകൂവെന്നാണ് വെറ്റിനറി സര്‍ജന്റെ നിലപാട്. പ്രദേശത്ത് രണ്ടുമൂന്നു ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. മുന്‍പങ്ങുമില്ലാത്ത തരത്തില്‍ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പ്രദേശവാസികള്‍ വനവകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, കാട്ടാന അവശനിലയിലായ സംഭവം വിശദമായി അന്വേഷിക്കാനും വനം വകുപ്പ് നടപടി തുടങ്ങി.

Wild Elephant | ചിറ്റാറില്‍ കൃഷിയിടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു


Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Pathanamthitta News, Wild Elephant, Died, Chittar News, Pathanamthitta: Wild elephant died at Chittar.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia