Porter Died | യാത്രക്കാരുടെ ലഗേജുമായി പടികള്‍ ഇറങ്ങവെ തെന്നിവീണ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

അപകടം കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍നിന്ന് ഇറങ്ങുമ്പോള്‍.
പടികള്‍ക്ക് താഴേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലപ്പുഴ: (KasargodVartha) ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ലഗേജുമായി വീണ് പരുക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു. തിട്ടമേല്‍ പാണ്ഡവന്‍പാറ കുളഞ്ഞിയേത്ത് കെ എന്‍ സോമന്‍ (71) ആണ് മരിച്ചത്. ചൊവ്വാഴ്ച (28.05.2024) ഉച്ചയ്ക്ക് 11.45ന് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് സംഭവം.
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍നിന്ന് യാത്രക്കാരുടെ ലഗേജുമായി പടിക്കെട്ട് ഇറങ്ങവെ തെന്നിവീഴുകയായിരുന്നു. പടികള്‍ക്ക് താഴേക്ക് വീണ സോമന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സരസമ്മ. മക്കള്‍: മിനി, സുനു, സുജ. മരുമക്കള്‍: സാബു, അനില്‍, മനോജ്. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.