city-gold-ad-for-blogger

Found Dead | കോന്നിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി; വായില്‍ ആഴത്തില്‍ മുറിവ്

പത്തനംതിട്ട: (www.kasargodvartha.com) കോന്നിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ കാഞ്ഞിരംപാറ വന അതിര്‍ത്തിയില്‍ ശനിയാഴ്ച രാവിലെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ആനയുടെ വായില്‍ ആഴത്തില്‍ 15 ദിവസത്തോളം പഴക്കമുള്ള മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ വ്യക്തമായി. പടക്കം കടിച്ചതിനെ തുടര്‍ന്നാണ് മുറിവുണ്ടായതെന്നാണ് നിഗമനം. 

അതേസമയം ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. ഒരാഴ്ച മുന്‍പ് തോട്ടത്തില്‍ ആണ് കുട്ടിയാനയെ വായയില്‍ പരുക്ക് പറ്റിയ നിലയില്‍ കണ്ടത്. വനം വകുപ്പ് അധികൃതര്‍ ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. 

Found Dead | കോന്നിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി; വായില്‍ ആഴത്തില്‍ മുറിവ്

ഫാമിലെ വിവിധ ബ്ലോകുകളിലും പുഴക്കരയിലുമായി കുട്ടിയാന സഞ്ചരിച്ചിരുന്നു. അവശനിലയില്‍ ആയതിനാല്‍ മയക്കു വെടിവെക്കാന്‍ സാധിച്ചിരുന്നില്ല. ആളുകളെ ഓടിക്കുന്നതിനാല്‍ പിടികൂടി ചികിത്സിക്കുവാനും കഴിഞ്ഞില്ല. 

Keywords: Pathanamthitta, News, Kerala, Elephant, Found dead, Konni, Pathanamthitta: Elephant found dead in Konni.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia