Road Accident | പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 ശബരിമല തീര്‍ഥാടകര്‍ക്ക് പരുക്ക്
Dec 8, 2023, 08:59 IST
പത്തനംതിട്ട: (KasargodVartha) കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 30 ശബരിമല തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. രണ്ടുപേരെ പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലും നാലുപേരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
അട്ടത്തോടിന് സമീപം പത്തനംതിട്ട - പമ്പാ റോഡിലെ ചാലക്കയത്താണ് ബസുകള്‍ കൂട്ടിയിടിച്ചത്. ചാലയ്ക്കല്‍ കഴിഞ്ഞ് ഒരു കയറ്റവും വളവുമുള്ള സ്ഥലത്ത് വച്ചായിരുന്നു അപകടം. ഈ ഭാഗത്ത് റോഡിന് വീതി കുറവാണ്. അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്ന് അപകടത്തില്‍പെട്ട വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്നും നീക്കം ചെയ്തു.
വെള്ളിയാഴ്ച (08.12.2023) പുലര്‍ചെ 1.45നായിരുന്നു അപകടം നടന്നത്. നിലയ്ക്കലില്‍നിന്നും പമ്പയിലേക്കുപോയ ബസും പമ്പയില്‍നിന്നും നിലയ്ക്കലിലേക്ക് പോയ ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. പമ്പയിലേക്കുപോയ ബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.