KSRTC bus | കാസര്‍കോട്ടെ ഈ കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ക്ക് സംഗീതവും ആസ്വദിക്കാം; ആനവണ്ടിയെ 'പാട്ടുവണ്ടി'യാക്കി ജീവനക്കാരന്‍ കന്‍ഡക്ടര്‍
May 2, 2023, 15:05 IST
കാസര്‍കോട്: (www.kasargodvartha.com) കാസര്‍കോട് - കാഞ്ഞങ്ങാട് റൂടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 15, 8202 കെഎസ്ആര്‍ടിസി ബസിലാണ് യാത്രയെങ്കില്‍ മനം നിറയെ ഉച്ചത്തിലുള്ള സംഗീതവും ആസ്വദിക്കാം. ബസിനകത്ത് സ്വന്തം നിലയ്ക്ക് സ്പീകര്‍ സ്ഥാപിച്ച് വേറിട്ട അനുഭവം ഒരുക്കുകയാണ് കന്‍ഡക്ടറും പരപ്പ സ്വദേശിയുമായ രാജേഷ്. മൊബൈല്‍ ഫോണില്‍ നിന്ന് ബ്ലൂ ടൂത് വഴി സ്പീകറുമായി ബന്ധിപ്പിച്ചാണ് നല്ലൊരു പാട്ടുകാരന്‍ കൂടിയായ രാജേഷ് ആനവണ്ടിയിലെ യാത്രയെ സംഗീത സാന്ദ്രമാക്കുന്നത്.
മണിക്കൂറോളം നീളുന്ന ബസ് യാത്ര പാട്ടുകള്‍ കേള്‍ക്കാനാവുന്നത് കൊണ്ട് ഒരിക്കല്‍ പോലും മടുപ്പിക്കുന്നില്ലെന്നാണ് യാത്രക്കാരും പറയുന്നത്. സ്വകാര്യ ബസുകളില്‍ സ്പീകറില്‍ പാട്ടുകള്‍ വെക്കുന്നത് പതിവ് കാഴ്ചയാണെങ്കിലും അതിനെയും വെല്ലുകയാണ് ഈ കെഎസ്ആര്‍ടിസി ബസ്. സംസ്ഥാനത്തെവിടെയും ഇത്തരമൊന്ന് കാണാനാവില്ലെന്നാണ് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്.
പാട്ടുകളോടുള്ള കമ്പം തന്നെയാണ് രാജേഷിന് ഇത്തരമൊരു സംവിധാനം ഒരുക്കാന്‍ പ്രേരണയായത്. കെഎസ്ആര്‍ടിസിയിലെ കന്‍ഡക്ടറുടെ വേഷം വെറുമൊരു ജോലിയായി മാത്രം കാണാതെ സമൂഹത്തിനായി സമര്‍പിക്കുകയാണ് ഇദ്ദേഹം. യാത്രകളില്‍ പലരുടെയും മനസികാവസ്ഥകള്‍ വ്യത്യസ്തമാണ്, യാത്രയുടെ ലക്ഷ്യങ്ങള്‍ പലതുമാവാം. എന്നിരുന്നാലും അതുവരെയുള്ള യാത്രയില്‍ മാനസിക സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ സംഗീതത്തിലൂടെ കഴിയുന്നുവെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസിയിലെ മറ്റ് ജീവനക്കാർക്കും ഇതുപോലത്തെ ചിന്ത ഉണ്ടാവട്ടെയെന്നും ഇതിലൂടെ പൊതുഗതാഗത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനാവുമെന്നും യാത്രക്കാർ പറയുന്നു.
Keywords: Malayalam News, Kerala News, KSRTC Bus, Songs, Kasaragod News, Passengers can also enjoy music on this KSRTC bus in Kasaragod.
< !- START disable copy paste -->