CPM Warning | അരി വിവാദത്തിൽ വെന്ത സിപിഎം നേതാവിന് ഒടുവിൽ പാർടിയുടെ താക്കീത്
Apr 14, 2023, 14:33 IST
നീലേശ്വരം: (www.kasargodvartha.com) അരി വിവാദത്തിൽ വെന്ത സിപിഎം നേതാവിന് ഒടുവിൽ പാർടിയുടെ താക്കീത്. മടിക്കൈ കക്കാട്ട് ജിഎച്എസ്എസിലെ വിദ്യാർഥികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ജനപ്രതിനിധിയായ നേതാവിന് സിപിഎം നീലേശ്വരം ഏരിയാ കമിറ്റിയുടെ താക്കീത് ഉണ്ടായിരിക്കുന്നത്. മടിക്കൈ പഞ്ചായതിലെ ജനപ്രതിനിധിയാണ് ആരോപണ വിധേയൻ.
സ്കൂളുകളിൽ ഉച്ചക്കഞ്ഞി ഇനത്തിൽ ബാക്കി വരുന്ന അരി കുട്ടികൾക്ക് തന്നെ വീതിച്ച് നൽകുന്ന പിടിഎ കമിറ്റികളുടെ നിലപാടിനൊപ്പമാണ് പാർടിയുമെന്ന് ഏരിയാ കമിറ്റി യോഗം വ്യക്തമാക്കി. കക്കാട്ട് സ്കൂളിൽ വാർഷിക പരീക്ഷാ കാലത്ത് ഉച്ചക്കഞ്ഞിയിനത്തിൽ ബാക്കിയായ അരി മടിക്കൈ പഞ്ചായത് കുടുംബശ്രീ വനിതോത്സവത്തിന് എത്തിയവർക്ക് ഉച്ചഭക്ഷണമൊരുക്കാനാണ് മറിച്ചു നൽകിയതെങ്കിലും ഇതുവഴി പൊതുജന മധ്യത്തിൽ പാർടിയാണ് കളങ്കപ്പെട്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.
ചർചയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ഈ അഭിപ്രായത്തിനൊപ്പം നിന്നതോടെയാണ് ഇത്തരം കാര്യങ്ങളിൽ വീണ്ടുവിചാരമില്ലാത്ത ആവേശം കാട്ടി പാർടിയെ വെട്ടിലാക്കരുതെന്ന് യോഗം കർശന നിർദേശം നൽകിയതെന്നാണ് വിവരം. കക്കാട്ട് സ്കൂൾ ഉൾപെടുന്ന മടിക്കൈ സൗത് ലോകൽ കമിറ്റിയിലും ഇത് റിപോർട് ചെയ്യും. സംഭവം വിവാദമായതോടെ ലോകൽ കമിറ്റി ഇടപെട്ട് അരി തിരികെ സ്കൂളിൽ എത്തിച്ചിരുന്നു. സ്‌കൂളിൽ നിന്ന് എടുത്തു കൊണ്ടുക്കൊടുത്ത അഞ്ച് ക്വിന്റൽ അരി വേണ്ടെന്ന് കുടുംബശ്രീയും വ്യക്തമാക്കിയതോടെയാണ് ആവേശം കാണിച്ച നേതാവ് പാർടിക്കുള്ളിൽ ഒറ്റപ്പെട്ടത്. സോഷ്യൽ മീഡിയയിലടക്കം അരി കടത്ത് വിഷയം സജീവ ചർചാ വിഷയമായിരുന്നു.
Keywords: Kasaragod, Kerala, News, Top-Headlines, Kasaragod-News, Neeleshwaram, Party, CPM, Leader, Controversy, Party's warning to CPM leader in rice controversy.
< !- START disable copy paste -->