city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Apparel Park | പരപ്പയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍; 'അപാരല്‍ പാര്‍ക്' പദ്ധതിയുടെ ഡിപിആര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പിച്ചു

പരപ്പ: (www.kasargodvartha.com) കാസറകോട് ജില്ലയിലെ മലയോര മേഖലയിലെ ബ്ലോക് പഞ്ചായതാണ് പരപ്പ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവിടുത്തെ ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അതുവഴി അവരുടെ ദാരിദ്ര്യത്തിന്റെ തോത് കുറച്ചുകൊണ്ട് വരുന്നതും ലക്ഷ്യമിട്ടുകൊണ്ടാണ് വനിതാ മേഖലയില്‍ 'അപാരല്‍ പാര്‍ക്' എന്ന പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. പരപ്പ വിലേജില്‍ ബിരിക്കുളത്ത് 50 സെന്റ് സ്ഥലത്താണ് പ്രസ്തുത പാര്‍ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

പദ്ധതിയുടെ ഡിപിആര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റ് എം ലക്ഷ്മി, വികസനകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ പത്മാവതി, കെ ഡി പി സ്‌പെഷ്യല്‍ ഓഫീസര്‍ ശ്രീരാജ് മോഹന്‍, ജിഇഒ ഇന്‍ ചാര്‍ജ് ജയരാജ് പി കെ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഇന്‍ബശേഖര് കാളിമുത്ത് ഐഎഎസ് മുന്‍പാകെ സമര്‍പിച്ചു.

തൊഴില്‍രഹിതരായ പട്ടികവര്‍ഗ ജനതയുടെ വികസനം ലക്ഷ്യമാക്കി തൊഴില്‍ നൈപുണ്യത്തിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ പട്ടികവര്‍ഗ വികസന വകുപ്പ് രൂപം നല്‍കിയ പദ്ധതിയാണ് അപാരല്‍ പാര്‍ക്. വിദ്യാഭ്യാസ- സാമൂഹികസാമ്പത്തിക- തൊഴില്‍ രംഗങ്ങളില്‍ താഴെത്തട്ടിലുള്ളവരെ വൈവിധ്യമാര്‍ന്ന പദ്ധതികളില്‍ ഉള്‍പെടുത്തി മുഖ്യധാരയിലെത്തിക്കുകയാണ് വകുപ്പ്.



Apparel Park | പരപ്പയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍; 'അപാരല്‍ പാര്‍ക്' പദ്ധതിയുടെ ഡിപിആര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പിച്ചു


Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Malayalam-News, Parappa News, Birikulam News, Apparel Park, Project, DPR, Submitted, District Collector, Inbasekar Kalimuthu IAS, Parappa: Apparel Park project DPR submitted to District Collector.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia