city-gold-ad-for-blogger
Aster MIMS 10/10/2023

പ്രസിഡന്റിനെതിരെ 25 ലക്ഷം രൂപയുടെ അഴിമതി ആരോപിച്ച് പഞ്ചായത് സെക്രടറിയുടെ ശബ്ദ സന്ദേശം പുറത്ത്; തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി ആലോചിക്കുമെന്ന് ക്വാറി ഉടമ; ബളാലിലെ പോര് പുതിയ തലത്തിലേക്ക്

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.02.2022) ബളാൽ പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ പേരിൽ 25 ലക്ഷം രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചുള്ള പഞ്ചായത് സെക്രടറി മിഥുൻ കൈലാസിന്റെ ശബ്ദ സന്ദേശം പുറത്ത്. ക്വാറി ഉടമയുമായുള്ള ഫോൺ കോൾ എന്ന നിലയിലാണ് ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വ്യാജ സന്ദേശം ക്വാറി ഉടമയുടേതെന്ന് പറഞ്ഞുകൊണ്ട് സെക്രടറി തന്നെ പുറത്തുവിട്ടെന്നാണ് ആരോപണം. അതേസമയം ശബ്ദം ഒരു റിയൽ എസ്റ്റേറ്റ് ഏജന്റിന്റെതാണെന്ന സൂചനകളും പുറത്തുവരുന്നു.
          
പ്രസിഡന്റിനെതിരെ 25 ലക്ഷം രൂപയുടെ അഴിമതി ആരോപിച്ച് പഞ്ചായത് സെക്രടറിയുടെ ശബ്ദ സന്ദേശം പുറത്ത്; തന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ നിയമനടപടി ആലോചിക്കുമെന്ന് ക്വാറി ഉടമ; ബളാലിലെ പോര് പുതിയ തലത്തിലേക്ക്

വെള്ളരിക്കുണ്ട് വടക്കാംകുന്നിൽ അനുമതി കാത്തുനിൽക്കുന്ന കരിങ്കൽ ക്വാറി ഉടമയുമായി ബന്ധമുള്ള റിയൽ എസ്റ്റേറ്റ് ഏജന്റിനെ ഉപയോഗിച്ചാണ് മിഥുൻ കൈലാസ് വോയിസ് ക്ലിപ് പുറത്തിറക്കിയതെന്ന് ആക്ഷേപം ഉയരുകയാണ്. ക്വാറിക്കുള്ള എൻഒസി ലഭിക്കാൻ 25 ലക്ഷം രൂപ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉടമയോട് ആവശ്യപ്പെട്ടന്നാണ് പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്.

എന്നാൽ രാജു കട്ടക്കയവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് വരെയായ സംഭവത്തിൽ മിഥുൻ കൈലാസ്, തനിക്കെതിരെ പഞ്ചായത്ത് പ്രസിഡണ്ട് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതിരോധത്തിനാണ് അഴിമതി ആരോപണം ഉയർത്തുന്നതെന്നാണ് പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. ക്വാറി മാഫിയക്ക് വേണ്ടി സ്ഥലങ്ങൾ വാങ്ങിക്കൂട്ടാൻ ക്വാറി മുതലാളിമാരെ സഹായിക്കുന്ന ആളാണ് റിയൽ എസ്റ്റേറ്റ് ഏജന്റെന്നും ഇയാൾ വിവിധ ആവശ്യങ്ങൾക്കായി പലതവണ പഞ്ചായത് ഓഫീസിൽ എത്തിയിട്ടുമുണ്ടെന്നും അവർ പറയുന്നു. എന്നാൽ ക്വാറി മുതലാളിയാണെന്ന് തെറ്റിദ്ധരിച്ച് റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ നമ്പർ മിഥുൻ കൈലാസ് സംഘടിപ്പിക്കുകയും പ്രസിഡന്റിന്റെ പേരിൽ അഴിമതി ആരോപണം ഉന്നയിക്കാനുള്ള അവസരം ഒരുക്കുകയുമായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു.

എന്നാൽ മിഥുൻ കൈലാസ് തന്നെ വിളിച്ചിട്ടേയില്ലെന്നും ക്വാറിക്കുള്ള എൻഒസി സംബന്ധിച്ച വിഷയം കലക്ടറുടെ അന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ നൽകാൻ കഴിയുള്ളൂവെന്ന് രാജു കട്ടക്കയം അറിയിച്ചിട്ടുണ്ടെന്നും യഥാർഥ ക്വാറി ഉടമയും തൃശൂർ സ്വദേശിയുമായ ആന്റണി കാസർകോട് വാർത്തയോട് പറഞ്ഞു. തൻ്റെ പേരിൽ വ്യാജ ഫോൺ കോളുകളുടെ സന്ദേശം പ്രചരിപ്പിച്ചതിനെതിരെ നിയമ നടപടിയെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

'പഞ്ചായത്ത് പ്രസിഡണ്ടുമായി ബന്ധപ്പെടുത്തിയുള്ള വ്യാജ സന്ദേശമായതിനാൽ പ്രസിഡണ്ടിനെ കൂടി ധരിപ്പിച്ചു കൊണ്ടായിരിക്കും നിയമ നടപടി സ്വീകരിക്കുക. രണ്ട് ദിവസം കഴിഞ്ഞ് തൃശൂരിൽ നിന്നും കാസർകോട്ടേക്ക് വരും. പഞ്ചായത്ത് പ്രസിഡണ്ടിനെ ആകെ ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളത്. തർക്കമുള്ളതിനാൽ കലക്ടറുടെ റിപോർട് അനുസരിച്ചായിരിക്കും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നുള്ള സമീപനമെന്നാണ് പ്രസിഡണ്ട് അറിയിച്ചത്' - ആൻ്റണി കൂട്ടിച്ചേർത്തു.

പഞ്ചായത് സെക്രടറിയുടെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ പൂർണ രൂപം ഇങ്ങനെയാണ്:

'പ്രിയപ്പെട്ടവരെ. എന്‍റെ പേര് മിഥുന്‍, ഞാന്‍ ബളാല്‍ ഗ്രാമപഞ്ചായത്ത്‌ സെക്രടറിയാണ്, കഴിഞ്ഞ ദിവസം പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ ഞാന്‍ കേസ് കൊടുത്ത കാര്യം നിങ്ങളില്‍ പലരും പത്ര മാധ്യമങ്ങളിൽ കൂടി അറിഞ്ഞിട്ടുണ്ടാകും. രാജുകട്ടക്കയം അവര്‍കളുടെ കൊള്ളരുതായ്മയും ഗുൻഡായിസവും കൊണ്ട് പൊറുതി മുട്ടിയപ്പോൾ ആണ് ഞാൻ പൊലീസിൽ പരാതി നൽകിയത്. കേസ് വന്നിട്ടും ഒന്നും മനസിലാക്കാതെ ഇപ്പോ എനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതില്‍ ആണ് രാജു കട്ടകയം ശ്രദ്ധിക്കുന്നത്. രാജു കട്ടക്കയത്തിന്റെ യഥാർഥ മുഖം എല്ലാവരും അറിയാൻ ഒരു അഴിമതിയുടെ തെളിവ് ഞാൻ പുറത്ത്‌ വിടുകയാണ്.

പാറഖനനം നടത്താൻ വന്ന വ്യവസായിക്ക് പഞ്ചായത് എൻ ഒ സിക്ക് വേണ്ടി 25 ലക്ഷം രൂപ കൈകൂലി ആയി വേണം എന്ന് കട്ടക്കയം ആവശ്യപ്പെട്ടു. ഇതിന്റെ വോയിസ് ക്ലിപ് ഞാൻ പുറത്ത്‌ വിടുന്നു. എല്ലാവരും ഒന്ന് ഓർക്കണം. നിക്ഷേപകരെയും സംരംഭകരെയും ചുവപ്പ് നാടയിൽ കുരുക്കി ബുദ്ധിമുട്ടിക്കുന്നത് ഉദ്യോഗസ്ഥർ ആണെന്നാണ് നാട്ടിൽ രൂഢമൂലമായ വിശ്വാസം. അത് രാഷ്ട്രീയക്കാർ ഊട്ടി ഉറപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. തങ്ങള്‍ ചെയ്യുന്ന അഴിമതി ജനത്തിന്‍റെ ശ്രദ്ധയിൽ പെടാതിരിക്കാനും അഥവാ പെട്ടാലും ഉദ്യോഗസ്ഥന്റെ തോളില്‍ ചാരിവച്ച് രക്ഷപെടാനും, എല്ലാ രാഷ്ട്രീയക്കാരെയും അല്ല ഒരു വിഭാഗം അഴിമതിക്കൊരെയാണ് ഉദ്ദേശിച്ചത്. അതില്‍ പെട്ടയാള്‍ ആണോ ബളാല്‍ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം എന്ന് നിങ്ങള്‍ക്കീ ശബ്ദരേഖ കേള്‍ക്കുമ്പോൾ മനസിലാകും.

ഉദ്യോഗസ്ഥനായ ഞാന്‍ നിയമപ്രകാരമുളള രേഖകള്‍ അപേക്ഷകനായ വ്യവസായിക്ക് നല്‍കാന്‍ തയ്യാറായിട്ടും ആ അപേക്ഷ ചുവപ്പ് നാടയില്‍ കുടുക്കാന്‍ ശ്രമിക്കുന്നത് തെരഞ്ഞെടുത്ത് വിട്ട പഞ്ചായത്ത്‌ പ്രസിഡണ്ടാണ് എന്ന് ഓർക്കണം. ആ വ്യവസായി എന്നോട് പറയുന്നത് കേള്‍ക്കുക, സര്‍ എന്‍റെ അപേക്ഷ നിങ്ങള്‍ റിജക്ട് ചെയ്തു തരൂ ഞാന്‍ കോടതിയില്‍ പോയിക്കോളാമെന്ന്.

ആ അപേക്ഷയില്‍ തീരുമാനമൊന്നും എടുക്കാതെ വച്ചാല്‍ മതി എന്ന് രാജു കട്ടക്കയം എന്‍റെ മേല്‍ വലിയ സമ്മർദം ചെലുത്തിയിരുന്നു. നമ്മുടെ നാട്ടില്‍ നിക്ഷേപകരും, വ്യവസായികളും നേരിടേണ്ടി വരുന്ന ദുരിതങ്ങളുടെ ഒരു നേർകാഴ്ച തരും ഈ വോയിസ് ക്ലിപ്. കേട്ട ശേഷം രാജു കട്ടക്കയത്തെ വിലയിരുത്തുക'.


Keywords: News, Kerala, Kasaragod, Vellarikundu, Top-Headlines, Panchayath, President, Secretary, Cash, Balal, Corruption, Voice Message, Panchayath secretary's voice message come out alleging corruption of Rs 25 lakh against president.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL