city-gold-ad-for-blogger

കാസര്‍കോട് നഗരത്തില്‍ വ്യാപകമായ റെയ്ഡ്; ചാക്കു കണക്കിന് പാന്‍മസാലകള്‍ പിടികൂടി

കാസര്‍കോട് നഗരത്തില്‍ വ്യാപകമായ റെയ്ഡ്; ചാക്കു കണക്കിന് പാന്‍മസാലകള്‍ പിടികൂടി

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പോലീസ് വെള്ളിയാഴ്ച രാവിലെ നടത്തിയ റെയ്ഡില്‍ ചാക്കു കണക്കിന് പാന്‍ മസാലകള്‍ പിടികൂടി. നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ ഹരിയാനയില്‍ നിന്നും ആലപ്പുഴയിലേക്ക് കൊണ്ടു പോവുകയായിരുന്ന ഒരു കണ്ടെയ്‌നര്‍ ലോറി നിറയെ പാന്‍ മസാലകള്‍ പിടികൂടിയിരുന്നു.

ഇതിന്റെ ഭാഗമായാണ് കടകളില്‍ വ്യാപകമായി പോലീസ് റെയ്ഡ് നടത്തിയത്. പഴയ ബസ് സ്റ്റാന്‍ഡിലെ ആറു കടകളില്‍ നിന്ന് നിരവധി പാന്‍മസാല പാക്കറ്റുകളാണ് പിടികൂടിയത്. പുതിയ ബസ് സ്റ്റാന്‍ഡിലെയും റെയില്‍വെ സ്റ്റേഷന്‍ റോഡിലെയും കടകളില്‍ നിന്നും പാന്‍മസാലകള്‍ പിടികൂടിയിട്ടുണ്ട്.

പാന്‍മസാല എത്തിക്കുന്നവരടക്കം പോലീസിന്റെ വലയിലായിട്ടുണ്ട്. ഇവരുടെ അറസ്റ്റ് വൈകിട്ട് നാലു മണിയോടെ പത്രസമ്മേളനം നടത്തി രേഖപ്പെടുത്തുമെന്നാണ്‌പോലീസ് പറയുന്നത്.

കാസര്‍കോട് നഗരത്തില്‍ വ്യാപകമായ റെയ്ഡ്; ചാക്കു കണക്കിന് പാന്‍മസാലകള്‍ പിടികൂടി

കാസര്‍കോട് നഗരത്തില്‍ വ്യാപകമായ റെയ്ഡ്; ചാക്കു കണക്കിന് പാന്‍മസാലകള്‍ പിടികൂടി

Keywords:  Arrest, Police-Raid, Shop, Panmasala, Manjeshwaram, Check-Post, Railway Station, Police, Press Meet, Kasaragod, Kerala, Kerala Vartha, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia