city-gold-ad-for-blogger

Flyover | പള്ളിക്കര മേല്‍പാലം ഉടന്‍ തുറന്നുകൊടുക്കും; ഫീഡ്ബാക് റിപോര്‍ട് നല്‍കുന്ന കംപനി പരിശോധന നടത്തി; ഒരാഴ്ചയ്ക്കുള്ളില്‍ വാഹനം കടത്തിവിടും

നീലേശ്വരം: (www.kasargodvartha.com) പള്ളിക്കര റെയില്‍വേ മേല്‍പാലം യാത്രാക്കാര്‍ക്ക് തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തി. ഫീഡ്ബാക് റിപോര്‍ട് നല്‍കുന്നതിനുള്ള ഏജന്‍സിയായ ഫീഡ്ബാക് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജര്‍ വി വി രാമകൃഷ്ണയാണ് പാലം സന്ദര്‍ശിച്ചത്. തൃക്കരിപ്പൂര്‍ എം എല്‍ എ, എം രാജഗോപാല്‍, മുന്‍ എം പി പി കരുണാകരന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി കുഞ്ഞികൃഷ്ണന്‍, പി സുബാഷ്, പി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. 

Flyover | പള്ളിക്കര മേല്‍പാലം ഉടന്‍ തുറന്നുകൊടുക്കും; ഫീഡ്ബാക് റിപോര്‍ട് നല്‍കുന്ന കംപനി പരിശോധന നടത്തി; ഒരാഴ്ചയ്ക്കുള്ളില്‍ വാഹനം കടത്തിവിടും

റോഡരികില്‍ മതിലുകള്‍ ഇല്ലാത്ത വീടിന് മുന്നില്‍ മതിലുകള്‍ നിര്‍മിച്ചുകൊണ്ട് റിഫ്‌ലെക്ടര്‍ സ്ഥാപിക്കുമെന്നും മറ്റു അനുബന്ധ പ്രവര്‍ത്തികള്‍ പാലം തുറന്ന് കൊടുത്തതിന് ശേഷമേ നടത്തുകയുള്ളൂവെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

പാലം ഇനിയും തുറക്കാതെ, ജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടികൊണ്ടുപോകില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പാലം തുറന്നു കൊടുക്കാനാണ് നടപടികള്‍ മുന്നോട്ട് നീങ്ങുന്നത്. 

Flyover | പള്ളിക്കര മേല്‍പാലം ഉടന്‍ തുറന്നുകൊടുക്കും; ഫീഡ്ബാക് റിപോര്‍ട് നല്‍കുന്ന കംപനി പരിശോധന നടത്തി; ഒരാഴ്ചയ്ക്കുള്ളില്‍ വാഹനം കടത്തിവിടും

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Malayalam-News, Flyover, Company, Project Manager, Overpass, Pallikkar, House, Pallikkara flyover will be opened soon; Company manager checked.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia