city-gold-ad-for-blogger

Paliative Volunteers | വിവിധ അസുഖങ്ങളാല്‍ പ്രയാസപ്പെട്ട് കഴിയുന്നവര്‍ക്ക് കൈതാങ്ങ്; പാലിയേറ്റീവ് വളണ്ടിയര്‍മാരെ കണ്ടെത്തുന്നതിനായി പരിശീലന ക്ലാസ് നടത്തി കാഞ്ഞങ്ങാട് നഗരസഭ

കാസര്‍കോട്: (KasargodVartha) വിവിധ അസുഖങ്ങളാല്‍ പ്രയാസപ്പെട്ട് കഴിയുന്ന പാലിയേറ്റീവ് അംഗങ്ങള്‍ക്ക് മികച്ച പരിപാലനവും ആശ്വാസവും പകരുന്നതിനുള്ള പാലിയേറ്റീവ് വളണ്ടിയര്‍മാരെ കണ്ടെത്തുന്നതിനായി കാഞ്ഞങ്ങാട് നഗരസഭ പരിശീലന ക്ലാസ് നടത്തി. അതിയാമ്പൂര്‍ വായനശാലയില്‍ നടന്ന പരിശീലന ക്ലാസ് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ലത അദ്ധ്യക്ഷത വഹിച്ചു.


Paliative Volunteers | വിവിധ അസുഖങ്ങളാല്‍ പ്രയാസപ്പെട്ട് കഴിയുന്നവര്‍ക്ക് കൈതാങ്ങ്; പാലിയേറ്റീവ് വളണ്ടിയര്‍മാരെ കണ്ടെത്തുന്നതിനായി പരിശീലന ക്ലാസ് നടത്തി കാഞ്ഞങ്ങാട് നഗരസഭ



ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.സരസ്വതി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പ്രഭാവതി എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി നേഴ്സ് കെ.വി.ബിന്ദു, പാലിയേറ്റീവ് നേഴ്സ് ദീപ്തി സുനില്‍ കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 43 വാര്‍ഡുകളിലും പരിശീലനം നല്‍കി മികച്ച വളണ്ടിയര്‍മാരെ കണ്ടെത്തും.

Keywords: News, Kerala, Kerala-News, Kasaragod-News, News-Malayalam, Kanhangad News, Kasargod News, Municipal Corporation, Conducted, Training Class, Recruit, Paliative Volunteers, Kanhangad Municipal Corporation conducted training class to recruit paliative volunteers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia